Friday, October 28, 2016

കമ്മിസാറിന്റെ കഥാവായന

ബി.ആർ.പി. ഭാസ്കർ

ഇന്ന് നിർമ്മാല്യം പോലൊരു സിനിമ എടുക്കാനാകില്ലെന്ന് അതിന്റെ സ്രഷ്ടാവായ എം.ടിവാസുദേവൻ നായർ കുറച്ചുകാലം മുമ്പ് പറയുകയുണ്ടായി. അദ്ദേഹവും മറ്റുള്ളവരും പല തവണ അത് ആവർത്തച്ചിട്ടുമുണ്ട്.കേരള സമൂഹത്തിൽ വളർന്നിട്ടുള്ള മതപരതയും അസഹിഷ്ണുതയുമാണ് ആ നിരീക്ഷണത്തിനു പിന്നിൽ.നമ്മുടെ പൊതുമണ്ഡലത്തിലെ വർദ്ധമാനമായ വർഗീയ ധ്രുവീകരണത്തിന്റെ പ്രതിഫലനവും അതിലുണ്ട്.തൊക്കെ മനസിലുണ്ടായിരുന്നതുകൊണ്ട് സന്തോഷ് എച്ചിക്കാനത്തിന്റെ കഥയുടെ തലക്കെട്ട് അല്പം ആശങ്കയോടെയാണ് വായിച്ചത്ബിരിയാണിക്ക് മുസ്ലിം മാനമുണ്ടോആ പേരിൽ അപകടം പതിയിരുണ്ടോഈവിധ സംശയങ്ങൾ അതുയർത്തിസാങ്കല്പിക കഥാപാത്രങ്ങൾക്ക് മുഹമ്മദ് എന്ന പേരു നൽകിയതു മൂലമുണ്ടായ രണ്ട് അത്യാഹിതങ്ങളും ഓർമ്മയിലുണ്ടായിരുന്നു. കാൽ നൂറ്റാണ്ടു മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന പത്രം പ്രസിദ്ധീകരിച്ച കഥ കർണ്ണാടകത്തിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ഏതാനും പേർ പൊലീസ് വെടിവെയ്പുകളിൽ കൊല്ലപ്പെടുകയും ചെയതതാണ് അതിലൊന്ന്. മറ്റേത് തൊടുപുഴ കോളെജിലെ പരീക്ഷക്ക് ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ കൈപ്പത്തിഒരു മുസ്ലിം സംഘടനയിൽ പെട്ടവർ വെട്ടിമാറ്റിയ സംഭവമാണ്. കഥ വായിച്ചപ്പോൾ മുസ്ലിം മാനമുണ്ടെങ്കിലും പ്രവാചകനിന്ദ പോലുള്ള കുറ്റം ആരോപിക്കാൻ പോരുന്ന ഒന്നും അതിലില്ലെന്നത് ആശ്വാസം നൽകി. കഥ ആസ്വാദ്യകരമായി അനുഭവപ്പെടുകയും വിഷമം പിടിച്ച വിഷയം സമർത്ഥമായി കൈകാര്യം ചെയ്ത കഥാകൃത്തിനോട് ബഹുമാനം തോന്നുകയും ചെയ്തു

പിന്നീട് കഥയ്ക്കും കഥാകൃത്തിനുമെതിരെ പട നടക്കുന്നത് ശ്രദ്ധയിൽ പെട്ടുപൊലീസ് വെടിവെയ്പിലേക്ക് നയിച്ച കഥയിലും കൈവെട്ടിലേക്ക് നയിച്ച പരീക്ഷാചോദ്യത്തിലും ഞാൻ ഒരു തെറ്റുംകണ്ടിരുന്നില്ലഅതുകൊണ്ട് ഈ കഥ ആക്രമണവിധേയമായതും എന്നെ അത്ഭുതപ്പെടുത്തിയില്ല.എന്നാൽ ആക്രമണം നയിക്കുന്നത് ഏതെങ്കിലും മുസ്ലിം സംഘടനല്ല,  ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി

ഒരു കൃതി പ്രസിദ്ധീകരിക്കുമ്പോൾ അത് പൊതുസ്വത്താകുന്നു എന്നാണ് എന്റെ പക്ഷംരചയിതാവിലൊ മറ്റാരിലെങ്കിലുമൊ നിയമപ്രകാരം നിക്ഷിപ്തമാകുന്ന പകർപ്പവകാശം അതിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള അവകാശം മാത്രമാണ്വായിക്കാനറിയാവുന്ന ആർക്കും അത് വായിക്കാംഏതെങ്കിലും പ്രത്യേക രീതിയിലെഅത് വായിക്കാവൂ എന്ന് നിർദ്ദേശിക്കാൻ ഗ്രന്ഥകാരനുൾപ്പെടെ ആർക്കും അധികാരമില്ല.മസ്തിഷ്കപ്രവർത്തനം ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ് വായന. വായനക്കാരൻ ഉൾക്കൊള്ളുന്നത്എഴുത്തുകാരൻ വാക്കുകളിൽ കുറിച്ചവ മാത്രമല്ല. ബോധപൂർവമായ ശ്രമം കൂടാതെ തന്നെവായനയിലൂടെ ഉൾക്കൊള്ളുന്നവ തലച്ചോറ് നേരത്തെ ശേഖരിച്ചു വച്ചിട്ടുള്ളവയുമായി ഇഴചേരുന്നുഅതുകൊണ്ട് ഒരേ രചന രണ്ട് വ്യക്തികൾക്ക് വ്യത്യസ്തവും വിപരീതവുമായ അനുഭൂതികൾ നൽകിയെന്നിരിക്കും.എഴുത്തുകാരൻ ഉദ്ദേശിച്ചതൊ ആഗ്രഹിച്ചതൊ അല്ലാത്ത കാര്യങ്ങൾ വായനക്കാരൻ വായിച്ചെടുത്തെന്നുമിരിക്കുംനിരൂപകനൊ വായനക്കാരനൊ താനുദ്ദേശിക്കാത്ത രീതിയിലാണ് വായിക്കുന്നതെങ്കിൽ കൂടി രചയിതാവ് കയർത്തിട്ടു കാര്യമില്ലഎഴുത്തുകാരനെപ്പോലെ വായനക്കാരനും ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അയാൾക്കിഷ്ടമുള്ള രീതിയിൽ വായിക്കാൻ വിടണം.അതേസമയം വിമർശനം വസ്തുതകളെ മാനിക്കുന്നില്ലെങ്കിൽ അത് ചൂണ്ടിക്കാണിക്കാവുന്നതാണ്.

റൂബിൻ ഡിക്രൂസിന്റെ ബിരിയാണി വായന സാഹിത്യപരമല്ലരാഷ്ട്രീയപരമാണ് ഒരു ഇടതുപക്ഷക്കാരന്റെ രാഷ്ട്രീയവായന ഫലത്തിൽ വർഗീയ വായനയായി മാറുന്നത് സമകാലിക കേരളാവസ്ഥയെക്കുറിച്ച് നമ്മോട് ചിലത് പറയുന്നുണ്ട്

മുസ്ലിങ്ങളെക്കുറിച്ച് കേരളത്തിലെ പൊതുബോധത്തിൽ നിലനിൽക്കുന്നെന്ന് അദ്ദേഹം കരുതുന്ന ഏഴ് മുൻവിധികൾ അക്കമിട്ട് നിരത്തിക്കൊണ്ട് സന്തോഷ് എച്ചിക്കാനം അതിൽ ഒന്നൊഴികെ എല്ലാറ്റിനെയും പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് റൂബിൻ ഡിക്രൂസ് ആരോപിക്കുന്നുമുൻവിധികൾ ഇവയാണ്ഒന്ന്,മുസ്ലിങ്ങൾ ബഹുഭാര്യത്വം ഉള്ളവരാണ്.  രണ്ട്ദരിദ്രരായ മുസ്ലിങ്ങൾ ഗൾഫിൽ പോയി പെട്ടെന്ന് പണക്കാരായിമൂന്ന്മുസ്ലിമിന് ‘സംസ്കാരം’ ഇല്ലനാല്പുതുപ്പണക്കാരായ മുസ്ലിങ്ങൾ അല്പത്തരവും ആർഭാടവും കാണിക്കുന്നുഅഞ്ച്മുസ്ലിം കുട്ടികൾ പണക്കൊഴുപ്പിൽ വളരുന്നുആറ്മുസ്ലിങ്ങൾ ഗൾഫ് പണം കൊണ്ട് ഭൂമി വാങ്ങി കൂട്ടുന്നുഏഴ്മുസ്ലിങ്ങൾ അക്രമികളാണ്ഏഴാമത്തേതാണ് കഥാകൃത്ത് പുന:സൃഷിക്കാൻ ശ്രമിക്കാത്ത ഏക മുൻവിധി.

ഇത്തരം മുൻവിധികൾ പൂർണ്ണമായൊ ഭാഗികമായൊ വെച്ചുപുലർത്തുന്നവരുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമില്ലപക്ഷെ കേരളത്തിൽ അങ്ങനെയൊരു പൊതുബോധം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലസംശയനിവാരണത്തിനായി മുഖപുസ്തകത്തിൽ ഞാൻ ചില ചോദ്യങ്ങൾ ഉന്നയിച്ചു.റൂബിൻ ഡിക്രൂസ് അവിടെ രണ്ടു തവണ നേരിട്ടു വന്നു അവയ്ക്ക് മറുപടി നൽകിആ മറുപടികളിൽ നിന്ന് എനിക്ക് മനസിലാക്കാനാകുന്നത് പൊതുബോധത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പം അവ്യക്തമാണെന്നാണ്ഗ്രാംഷിയെ ആശ്രയിച്ച് പൊതുബോധം അധീശപ്രത്യയശാസ്ത്ര നിർണിതമാണെന്ന് വാദിക്കുന്ന അദ്ദേഹം കേരളത്തിൽ ഏത് പ്രത്യയശാസ്ത്രമാണ് പൊതുബോധം നിർണയിക്കുന്നതെന്ന ചോദ്യത്തിന് നൽകുന്ന ഉത്തരം അത് ഏകമുഖമല്ലെന്നാണ്. പാവങ്ങളുടെ കാര്യത്തിൽ മുതലാളിത്തവും സ്ത്രീകളുടെ കാര്യത്തിൽ പുരുഷാധിപത്യവും “കീഴ്ജാതിക്കാരുടെ കാര്യത്തിൽ ജാതിമേധാവിത്വവും മതന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഭൂരിപക്ഷമേധാവിത്വവുമാണ് പൊതുബോധം നിർമ്മിക്കുന്നതെന്നും അതിനോട് യോജിക്കാത്തവരും അതിന്റെ ഇരകളാകുന്നു എന്നും അദ്ദേഹം സമർത്ഥിക്കുന്നുബിരിയാണിയിലെ മുസ്ലിംവിരുദ്ധ പൊതുബോധം ഉണ്ടാക്കിയത് “ജാതി-മത നിർണയിതമായ കേരളത്തിലെ അധികാരം” ണത്രെ. മുസ്ലിംവിരുദ്ധ പൊതുബോധം ഉൾക്കൊള്ളാത്തവർ കോൺഗ്രസിലുണ്ടെന്നും രാഷ്ട്രീയമായി മുസ്ലിംവിരുദ്ധതക്കെതിരെ ശരിയായ നയം സ്വീകരിച്ചിട്ടുള്ള സി.പി.-എം നേതൃത്വത്തിൽ പോലും ആ ബോധത്തിനിരയായിട്ടുള്ളവർ ഉണ്ടാവാം എന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇക്കാര്യത്തിൽ  രാഷ്ട്രീയ ചേരിതിരിവിന് പ്രസക്തിയില്ലെന്ന് അദ്ദേഹംവിധിക്കുന്നു.

റൂബിൻ ഡിക്രൂസിന്റെ ബിരിയാണി വായന ഒരു കേവല രാഷ്ട്രീയ വായനയല്ലഒരു രാഷ്ട്രീയ കമ്മിസാറിന്റെ വായനയാണ്ആഗോളതലത്തിലും രാഷ്ട്രതലത്തിലും പ്രാദേശികതലത്തിലുമൊക്കെ അധീശത്വം തേടുന്ന ഒന്നാണു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അധീശത്വം എന്ന ലക്ഷ്യം മുൻനിർത്തി ഭരണസംവിധാനത്തിൽ മാത്രമല്ല ശാസ്ത്രവും സാഹിത്യവും ഉൾപ്പെടെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കുന്ന കമ്മ്യൂണിസ്റ്റ് രീതി സോവിയറ്റ് യൂണിയൻ സ്റ്റാലിന്റെ കാലത്ത്രൂപപ്പെടുത്തിയതാണ്. സോവിയറ്റ് സാഹിത്യത്തിന്റെയും സാഹിത്യ നിരൂപണത്തിന്റെയും അടിസ്ഥാനതത്വം സോഷ്യലിസ്റ്റ് റീയലിസമാണെന്ന്  സോവിയറ്റ് യൂണിയനിലെ സാഹിത്യകാരന്മാരുടെ സംഘടന1934ൽ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ വെളിച്ചത്തിൽ എഴുത്തിനെയും എഴുത്തുകാരെയും വിലയിരുത്താൻ തുടങ്ങിസാഹിത്യ രംഗത്ത് ആധിപത്യം സ്ഥാപിക്കാൻകമ്മ്യൂണിസ്റ്റ് പാർട്ടി വലിയ ശ്രമം നടത്തിയ പ്രദേശമാണ് കേരളം. സോഷ്യലിസ്റ്റ് റീയലിസം ഊട്ടിയുറപ്പിക്കാൻ ചില നേതാക്കൾ സ്വയം രാഷ്ട്രീയ കമ്മിസാർമാരായി. മാടത്തിന്റെ മുറ്റത്ത് ട്ട വാഴ വളർന്നു കുലച്ചപ്പോൾ കുല കൊണ്ടുപോയ ജന്മിക്കെതിരെ മലയപ്പുലയനെക്കൊണ്ട് പ്രതികാരം ചെയ്യിക്കാതെ ആ ജോലി പിൻമുറക്കാർക്ക് വിട്ടതിന് ചങ്ങമ്പുഴയെ നിശിതമായി വിമർശിച്ചത് ടി.കെ.രാമകൃഷ്ണൻ പിൽക്കാലത്ത് അല്പം കുറ്റബോധത്തോടെ ഏറ്റുപറഞ്ഞിരുന്നു. ഒരു കഥയിൽ സോഷ്യലിസ്റ്റ് റീയലിസമില്ലെന്ന കമ്മിസാറിന്റെ കുറ്റപ്പെടുത്തലാണ് .വി.വിജയനെ കുറേക്കാലം എഴുത്തിൽ നിന്ന് പിൻവാങ്ങി കാർട്ടൂണിസ്റ്റായി ഒതുങ്ങാൻ പ്രേരിപ്പിച്ചത്. നീണ്ട മൌനത്തിനു ശേഷം ഖസാക്കിന്റെ ഇതിഹാസവുമായി വിജയൻ വന്നപ്പോൾ ഇ.എം.എസ് തന്നെ എതിർപ്പിന് നേതൃത്വം നൽകി.അവസാനകാലത്ത് അരുന്ധതി റോയിയും അദ്ദേഹത്തിന്റെ എതിർപ്പിന് പാത്രമായിസോഷ്യലിസ്റ്റ് റീയലിസത്തിന്റെ ഉത്തമ മാതൃകയായി പാർട്ടി കണ്ടെത്തിയത് ഡി.എം.പൊറ്റക്കാടെന്ന യുവ സാഹിത്യകാരനെയാണ്. തിരുവനന്തപുരത്ത് ഒളിവിൽ കഴിയുമ്പോൾ ഡി.എം.പൊറ്റക്കാട് ബന്ധപ്പെട്ടിരുന്നതുകൊണ്ട്  അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരം എനിക്കുണ്ടായി.മുൻനിരയിലെത്താൻ കഴിവുള്ള എഴുത്തുകാരനായാണ് ഞാൻ അദ്ദേഹത്തെ കണ്ടത്എന്നാൽ പാർട്ടി വരച്ച വര ആ തലത്തിലേക്കുയരാൻ അദ്ദേഹത്തെ അനുവദിച്ചില്ല. എം.ഗോവിന്ദനും സി.ജെതോമസും സാഹിത്യത്തിലെ പാർട്ടി അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തവരാണ്പി.കേശവദേവ് ഒരേ സമയം സാഹിത്യത്തിലെ തമ്പുരാക്കന്മാർക്കും റഷ്യയിൽ മഴ പെയ്യുമ്പോൾ നാട്ടിൽ കുട പിടിക്കുന്നവർക്കുമെതിരെ ആഞ്ഞടിച്ചു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സോഷ്യലിസ്റ്റ് റീയലിസത്തിന്റെ കാലഘട്ടത്തിൽ അതിന്റെ പ്രയോക്താക്കളല്ല അതിനെ എതിർക്കുകയൊ അവഗണിക്കുകയൊ ചെയ്തവരാണ് മലയാള സാഹിത്യത്തെ മുന്നോട്ടു നയിച്ചതെന്ന് കാണാനാകും. പിളർപ്പിനുശേഷം സാംസ്കാരികാധിനിവേശ പദ്ധതി ഊർജ്ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോയത് സി.പി.ഐ-എം ആണ്. സാഹിത്യസംബന്ധമായ കാര്യങ്ങളിൽ പാർട്ടിയുടെ ആധികാരിക ശബ്ദമായി ഒരു ഘട്ടത്തിൽ കരുതപ്പെട്ടിരുന്ന എം.എൻ.വിജയൻ പിന്നീട് നേതൃത്വത്തിന് അനഭിമതനായി. റൂബിൻ ഡിക്രൂസിന്റെ ബിരിയാണി വിമർശത്തെ കമ്മിസാർ  കാലം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായി കാണാവുന്നതാണ്. സമൂഹത്തിലെ അധികാരബന്ധങ്ങളാണ് സാഹിത്യത്തെ നിർണയിക്കുന്ന മുഖ്യശക്തിയെന്നും നിലനിൽക്കുന്ന പ്രത്യയശാസ്ത്ര ബലാബലത്തിനുള്ളിൽ നിന്നാണ് എഴുത്തുകാരൻ രചന നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. അധികാരബന്ധങ്ങൾക്ക് വഴങ്ങാതെ അവയെ മറികടക്കാൻ അദ്ദേഹം ഉപദേശിക്കുന്നു.അധികാരം നേടാനും നിലനിർത്താനും നിരന്തരം ഒത്തുതീർപ്പു നടത്തുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ തണലിൽ നിന്നുകൊണ്ടാണ് അദ്ദേഹം ഈ ഉപദേശം നൽകുന്നത്!

അധികാരത്തിന്റെ ഭാഷ അംസാരിക്കുന്ന കമ്മിസാറിനോട്  താൻ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സഹയാത്രികനാണെന്ന് എഴുത്തുകാരൻ  പറയുന്നു. വിജയനും കോവിലനുമൊക്കെഇടതുപക്ഷക്കാരായിരുന്ന കാലത്താണ് ആക്രമിക്കപ്പെട്ടതെന്ന്  അദ്ദേഹം ഓർത്തില്ലെന്ന് തോന്നുന്നു.താൻ മതേതര വാദിയാണെന്നും കഥയിൽ മുസ്ലിങ്ങളെ കുറിച്ച് മുൻവിധിയില്ലെന്നും കഥാകൃത്ത് പറയുമ്പോൾ വെള്ളം കലക്കിയത് താനല്ലെന്ന് പറഞ്ഞ ആട്ടിനുകുട്ടിയോട് “നീയല്ലെങ്കിൽ നിന്റെ തന്തഎന്നു പറഞ്ഞ ചെന്നായെപ്പോലെ കമ്മിസാർ ചില പഴയകാല ആക്ഷേപങ്ങൾ ആവർത്തിക്കുന്നു.പ്രതീക്ഷിക്കാവുന്നതുപോലെ ആദ്യ പ്രതി  കുമാരനാശാൻ ആണ്മലബാർ കലാപത്തെ കുറിച്ച് ആശാന് വർഗീയമായ കാഴ്ചപ്പാടുണ്ടായിരുന്നു എന്നതാണ് കുറ്റംതന്റെ കഥയിലെ നായികയുടെ ദുരവസ്ഥയ്ക്ക് കാരണക്കാരായ അക്രമികളെ ക്രൂര” മുഹമ്മദർ എന്നു വിശേഷിപ്പിച്ചു എന്നത് തെളിവ്പാവം ആശാൻ.കോൺഗ്രസുകാർ തുടങ്ങിയ ഖിലാഫത്ത് പ്രക്ഷോഭം ഇ.എം.എസ് വളർന്ന് വലുതായി വർഗ്ഗസമരമാക്കി മാറ്റുന്നതു വരെ അദ്ദേഹത്തിനു ആയുസ് നീട്ടിക്കിട്ടിയരുന്നില്ല. 

ബിരിയാണി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിരുദ്ധദശകളിൽ നിർത്തുന്നു എന്നതാണ് കമ്മിസാറിന്റെ കുറ്റപത്രത്തിലെ മറ്റൊരു ആരോപണം. വർഗീയ ധ്രുവീകരണത്തിനും അതു സംബന്ധിച്ച പ്രചാരണത്തിനും ഒരു മറുവശമുണ്ട്. അധികാരത്തിനായി മത്സരിക്കുന്ന വർഗീയ കക്ഷികളുടെയും മതനിരപേക്ഷ കക്ഷികളുടെയും താല്പര്യങ്ങൾ   പലപ്പോഴും ഒന്നിക്കും. ഒരു വിഭാഗത്തിന് അതുപയോഗിച്ച് മതഭൂരിപക്ഷത്തിന്റെ വോട്ട് നേടാൻ കഴിയുമെങ്കിൽ മറുവിഭാഗത്തിന് അതുപയോഗിച്ച് മതന്യൂനപക്ഷത്തിന്റെ സംരക്ഷകരെന്ന നിലയിൽ അവരുടെ വോട്ട് സമാഹരിക്കാൻ അവസരമുണ്ടാകുന്നു.

ബിരിയാണി വിമർശനത്തിലൂടെ കമ്മിസാർ എഴുത്തുകാരൻ സാഹിത്യരചന നടത്തേണ്ട പ്രത്യയശാസ്ത്ര പരിസരം നിർമ്മിക്കുകയും വായനക്കാരന്റെ പേരിൽ അയാളുടെ മേൽ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വായനയുടെ അധികാരം വായനക്കാർക്കാണ്എഴുത്തുകാർക്കല്ലഎന്നപ്രസ്താവം  പ്രത്യക്ഷത്തിൽ ലളിതമാണ്. എന്നാൽ മാർക്സിസ്റ്റ് തത്വ-പ്രയോഗങ്ങളുടെ വെളിച്ചത്തിൽ അത് ഇങ്ങനെ വിപുലീകരിക്കപ്പെടുന്നുവായനക്കാർ എന്നാൽ ജനങ്ങൾജനങ്ങൾ എന്നാൽ അധ്വാനിക്കുന്ന തൊഴിലാളി വർഗംതൊഴിലാളി വർഗമെന്നാൽ അതിന്റെ കുന്തമുനയായ പാർട്ടിസാഹിത്യത്തിൽ വായനക്കാർക്കുള്ള അധികാരം അവർക്കിടയിൽ ചിതറി കിടക്കുനതാണ് നല്ലത്. അവർക്കുവേണ്ടിരാഷ്ട്രീയ കമ്മിസാർ അത് പ്രയോഗിക്കുന്നത് പരീക്ഷിച്ചു പരാജയപ്പെട്ട പദ്ധതിയാണ്ത്പുന:സ്ഥാപിക്കേണ്ട. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 23, 2016)

No comments: