Monday, August 23, 2010

മാധ്യമങ്ങളെ നിരീക്ഷിക്കാൻ

മാധ്യമങ്ങളൂടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും അഭിപ്രായങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള ഒരു പരിപാടിയില്‍ ഏതാനും യുവസുഹൃത്തുക്കളോടൊപ്പം ഞാനും പങ്കാളിയായിരിക്കുകയാണ്.

രണ്ട് ബ്ലോഗുകള്‍, ഒന്ന് ഇംഗ്ലീഷിലും മറ്റേത് മലയാളത്തിലും, ഇതിനായി തുടങ്ങിയിട്ടുണ്ട്. പേരു ഒന്നു തന്നെ: കൌണ്ടര്‍മീഡിയ. യു.ആര്‍.എല്‍ ചുവടെ:

കൌണ്ടര്‍മീഡിയ: http://malayalamcountermedia.blogspot.com

CounterMedia: http://countermedia.wordpress.com

വൈകാതെ രണ്ട് ബ്ലോഗുകളും ഒരു വെബ്സൈറ്റിലേക്ക് മാറ്റുന്നതാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പത്രവായനക്കാര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഈ ബ്ലോഗുകളില്‍ അഭിപ്രായപ്രകടനം നടത്താവുന്നതാണ്. നേരിട്ട് പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുന്നതുവരെ അഭിപ്രായങ്ങള്‍ എനിക്കൊ (brpbhaskar@gmail.com)
മറ്റൊരു അഡ്മിനൊ അയച്ചുകൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

1 comment:

sree sree sree said...

നല്ല സംരംഭം. സ്വന്തം സുഹൃത്തുക്കളെ തന്നെ വിമര്‍ശിക്കേണ്ടി വരാം. അപ്പോള്‍ പ്രസ്‌ കൌണ്‍സില്‍ ആകാതെ ശ്രദ്ധിക്കണം .പിന്നെ , മാധ്യമ വിമര്‍ശം നെറ്റിലും , ബ്ലോഗിലും ഒക്കെ മാത്രമേ പറ്റു.
ശ്രീകുമാര്‍.പി.എന്‍.,തിരുവനപുരം