Friday, March 5, 2010

മനോരമ വർക്കല കൊലക്കേസിൽ തീർപ്പു കല്പിക്കുന്നു

വർക്കല ശിവപ്രസാദ് കൊലക്കേസിൽ പ്രതികളായ എട്ട് ഡി.എച്ച്.ആർ.എം പ്രവർത്തകർക്ക് കേരള ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം നൽകി.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളു. ആ പ്രക്രിയയുടെ അവസാനമാണ് പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് കോടതി തീരുമാനിക്കുക. പക്ഷെ മലയാള മനോരമ അതിനെ കേവലം ഒരു സാങ്കേതികതയായി മാത്രമാണ് കാണുന്നതെന്ന് തോന്നുന്നു. പ്രതികളാണ് കൊലപാതകം നടത്തിയതെന്ന് ജാമ്യം അനുവദിച്ചതു സംബന്ധിച്ച റിപ്പോർട്ടിൽ പത്രം പറയുന്നു.

റിപ്പോർട്ടിലെ പ്രസക്ത വാചകം ഇങ്ങനെ: “കഴിഞ്ഞ സെപ്റ്റംബർ 23നാണ് ശിവപ്രസാദിനെ പ്രതികൾ സംഘം ചേർന്ന് വെട്ടിക്കൊന്നത്.”

5 comments:

ജനശക്തി said...

ശാന്തം പാപം..മനോരമയും മംഗളവും തീര്‍പ്പു കല്‍പ്പിച്ച ഒരു കേസ് ആദ്യമായി കാണുകയാണല്ലേ ബി.ആര്‍.പീ? വായന കുറച്ച് കൂടി സൂക്ഷ്മമാക്കണം.:)

anushka said...
This comment has been removed by the author.
ജിവി/JiVi said...

പോള്‍ ജോര്‍ജിനെ കുത്തിയ യഥാര്‍ത്ഥകത്തി ഏതെന്ന് അറിയാവുന്ന പത്രമാണ് മനോരമ. അത് ഓര്‍മ്മവേണം.

BHASKAR said...

എനിക്ക് ഒരു പത്രത്തെക്കുറിച്ചേ അറിവുള്ളു. രണ്ട് പത്രങ്ങളെക്കുറിച്ച് അറിയാവുന്ന ജനശക്തിയുടെ പാണ്ഡിത്യത്തിനു മുന്നിൽ അടിയറവ് പറയുന്നു.

ജനശക്തി said...

മുഖ്യധാരകളുടെ പേരു മുഴുവന്‍ എഴുതിയാലും തെറ്റില്ല. വിധി പ്രസ്താവിക്കുന്നതില്‍ ആരും പിന്നിലല്ലല്ലോ. ബി.ആര്‍.പിക്കതറിയാത്തതുകൊണ്ടല്ല ഈ പോസ്റ്റെന്നുമറിയാം. :)

വീണ്ടും കാണാം. തല്‍കാലം വിട.