Friday, December 18, 2009

എ.സി.വി.യുടെ രാഷ്ട്രീയ റീയാലിറ്റി ഷോ: നായനാർ ഏറ്റവും ജനപ്രിയ നേതാവ്

ഏഷ്യാനെറ്റ് കേബിൾ വിഷൻ നടത്തിയ രാഷ്ട്രീയ റീയാലിറ്റി ഷോയിൽ ഇ.കെ. നായനാർ കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

തപാൽ വഴിയും എസ്.എം.എസിലൂടെയും ഓൾ‌ലൈനായും പ്രേക്ഷകർ നൽകിയ വോട്ടിലൂടെയാണ് പത്ത് ഫൈനലിസ്റ്റുകളിൽ നിന്ന് നായനാർ തെരഞ്ഞെടുക്കപ്പെട്ടത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 30 നേതാക്കളുടെ പട്ടിക എ.സി.വി. തയ്യാറാക്കി പ്രേക്ഷകരുടെ അഭിപ്രായം തേടുകയായിരുന്നു.

ഫൈനലിസ്റ്റുകൾ ഇവരായിരുന്നു: ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ.നായനാർ, എ.കെ. ഗോപാലൻ, സി.അച്യുതമേനോൻ, കെ.ആർ.ഗൌരിയമ്മ, വി.എസ്. അച്യുതാനന്ദൻ, കെ. കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, പാണക്കാട് ശിഹാബ് തങ്ങൾ.

ഇന്ന് രാത്രി തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഫലപ്രഖ്യാപനം ഗൌരിയമ്മ ചടങ്ങിൽ സംബന്ധിച്ച് നേരിട്ട് ആദരം ഏറ്റുവാങ്ങി. മറ്റുള്ളവരെ ബന്ധുക്കളൊ സഹപ്രവർത്തകരൊ പ്രതിനിധീകരിച്ചു.

കേരളത്തിൽ ധാരാളം രാഷ്ട്രീയ കക്ഷികളുണ്ടെങ്കിലും ആദരിക്കപ്പെട്ട പത്തു പേരിൽ ഒമ്പതു പേരും കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാരമ്പര്യങ്ങളിൽനിന്ന് വന്നവരാണെന്നത് ശ്രദ്ധേയമാണ്. പാണക്കട് തങ്ങൾ മാത്രമാണ് ആ ധാരകൾക്ക് പുറത്തു നിന്നു വന്ന നേതാവ്. ജീവിച്ചിരിക്കുന്ന ഒരു സി.പി.എം നേതാവേ പട്ടികയിലുള്ളു:വി.എസ്. അച്യുതാനന്ദൻ.

ചടങ്ങിന്റെ വിഡിയോ റിപ്പോർട്ട് എ.സി.വി. നാളെ (ശനി) രാത്രി 8 മണിക്ക് സമ്പ്രേഷണം ചെയ്യും.

4 comments:

വള്ളുവനാടന്‍ said...

Sakhaavu Nayanaar innum janahrudayangalil oru kedaavilakkaayi jwalikkunnu...

Unknown said...

ആരൊക്കെ ഫൈനല്‍ ലിസ്റ്റില്‍ വന്നു എന്നതിലുപരി ആരൊക്കെ വന്നില്ല എന്നതാവും കൂടുതല്‍ ശ്രദ്ധേയം .
ഇനി ഈ ലിസ്ടൊക്കെ ആര് കാര്യമായി എടുക്കുന്നു എന്ന് വാദിക്കുന്നവരും ഉണ്ടാകും

BORIS PAUL said...

The most striking aspect in this news is that only V.S Achuthanandan could get acceptance in this List from presently living CPM leaders. This is thought provoking. But the CPM leaders may not get their thoughts provoked!!!! Atleast CPM followers should think about this fact! I know it is a hopeless hope of mine!!!!!

Unknown said...

" The most striking aspect in this news is that only V.S Achuthanandan could get acceptance in this List from presently living CPM leaders...." മുകളില്‍ ഇങ്ങനെ എഴുതിയ ചങ്ങായി സെലക്ടിവ് അംനീഷ്യ ബാധിച്ച ആളെന്ന് തോന്നുന്നു.ഇവിടെ ഏഷ്യാനെറ്റ്,മനോരമ,വീര്‍ഭൂമി,ഇന്ത്യാവിഷന്‍ എന്നതൊക്കെ ആരാണെന്ന് ജനത്തിനു അറിയാം. പറയാന്‍ കാരണം, രണ്ടു വര്ഷം മുമ്പ് ആണ് മനോരമായുടെ പെര്സന്‍ ഓഫ് ഇയര്‍ ആയി പിണറായി തെരഞ്ഞെടുക്കപ്പെട്ടത്.കൂട്ടത്തില്‍ അവസാന നിമിഷം വരെ,ആന്റണിയും കരുണാകരനും ഒക്കെ ഉണ്ടായിരുന്നു മത്സരത്തിനു.ആ വേദിയില്‍ വെച്ചാണ് മാധ്യമ "പരിലാളന' ഇല്ലാതെ സുഖമായി ഉറങ്ങുന്ന ആളാണ്‌ താനെന്നു വിജയന്‍ പറഞ്ഞത്. ചുരുക്കത്തില്‍ ഈ പരിപാടികളൊക്കെ ഒരുതരം കച്ചോടം, പിന്നെ വ്യക്തമായ രാഷ്ട്രീയം അല്ലെ ചേട്ടാ. ഉണ്ണിത്താന്‍ സംഭവത്തോടെ മാധ്യമസദാചാരം, വ്യക്തി സ്വാതന്ത്രം, പെണ്‍വാണിഭം എന്നീ ഭാഷ്യങ്ങള്‍ എപ്പോള്‍ എങ്ങനെ എന്ന് അവര്‍ കാണിച്ചു തരികയും ചെയ്തു.