Tuesday, March 24, 2009

ഇടതുസ്വഭാവമില്ലാത്ത ഇടതുപക്ഷം

ജനശക്തി പ്രസിദ്ധീകരിച്ച ‘ഇടതു സ്വഭാവമില്ലാത്ത ഇടതുപക്ഷം’ എന്ന ലേഖനത്തിന്റെ മൂലരൂപം എന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ കൊടുക്കുന്നു.

ലിങ്ക് ഇതാ

14 comments:

Unknown said...

പ്രിയ ബി.ആര്‍.പി,
താങ്കളുടെ ലേഖനം പിന്നീട് വായിക്കാന്‍ വേണ്ടി സേവ് ചെയ്തു വെച്ചിട്ടുണ്ട്. ഈ “ഇടത് സ്വഭാവം” എന്ന പ്രയോഗം സത്യത്തില്‍ എന്ത് ഉദ്ദേശിച്ചാണ് വ്യവഹാരഭാഷയില്‍ ഇന്നും ഉപയോഗിക്കുന്നത് എന്ന് താങ്കള്‍ക്ക് വ്യാഖ്യാനിക്കാനാകുമോ? എന്റെ സംശയം ആ പ്രയോഗത്തിന് വര്‍ത്തമാനകാലത്ത് ഒരു അര്‍ത്ഥവും ഇല്ലല്ലൊ എന്നാണ്. സംശയനിവാരണത്തിനും താങ്കളുടെ നിരീക്ഷണം അറിയുവാനും വേണ്ടിയാണ് ഇങ്ങനെ ചോദിക്കുന്നത്,അല്ലാതെ വിമര്‍ശനമുന്നയിക്കുകയല്ല എന്ന് മനസ്സിലാക്കുമല്ലൊ.

Unknown said...

സി പി എം ന്‍റെ ഇടതു സ്വഭാവം നഷ്ടമാകുന്നത് നല്ലതല്ലേ...നമുക്ക്...പിന്നെന്താ അതില്‍ ഇത്ര കരയാന്‍...

Sajjad said...

ലീഗ് വര്‍ഗീയ കക്ഷിയാണോ? അതൊ സാമുദായിക കക്ഷിയൊ?. കേരളാ കോണ്‍ഗ്രസ്സുകള്‍കില്ലാത്ത എന്തു വര്‍ഗീയതയാണ്‍ ലീഗിനുള്ളത്. കേരള കോണ്‍ഗ്രസ്സുകള്‍( ബാല കൃഷ്ണപിള്ളയൊഴികെ) ക്രിസ്ത്യന്‍ വോട്ടുബാങ്കിനെ ലക്ഷ്യം വെക്കുമ്പോള്‍ ലീഗ് മുസ്ലിം വോട്ട് ബാങ്കിനെ ലക്ഷ്യം വെക്കുന്നെല്ലെയുള്ളു. മുസ്ലിം സമൂഹത്തില്‍ നിന്ന് ഏത് കക്ഷി വന്നാലും അവര്‍ വര്‍ഗീയക്കാരും (വയലാര്‍ രവിയുടെ പ്രസ്താവന കൂട്ടി വായിക്കുക) കേരള കോണ്ഗ്രസും എന്‍ഡിപി( എന്‍എസ്‌എസ്സിന്റെ പഴയ രാഷ്ട്രീയ സംഖടന) യും മതേതരക്കാരുമാണോ?
ഇന്ന്‌ മതേതരത്വത്തിന്റെ മിശിഹമാരായി വഴ്ത്തുന്ന ലാലു,മുലായം,മായാവതി തുടങ്ങിയവര്‍ പച്ചയായി ജാതിക്കളിച്ചു ജയിച്ചു വരുന്നവരല്ലെ?

നാടകക്കാരന്‍ said...

പ്രിയ ബി ആര്‍ പി സാറെ...ഇന്ന് രമേഷ് ചെന്നിത്തല ജമാ‍അത്ത് ഇസ്ലാമിയുമായി രഹസ്യ സങ്കേതത്തില്‍ കൂടിക്കാഴ്ച നടത്തിയത് കണ്ടോ...?
ഇതിനെ കുറീച്ചോന്നും പറയാനില്ലേ...ഓ ഇനിയിപ്പൊ കോണ്ഗ്രസ്സിന്റെ കാര്യം വരുമ്പൊ ജമാ‍അത്തെ ഇസ്ലാ‍മി മതേതര കക്ഷി ആകുമായിരിക്കും അല്ലേ...സി പി എം ഇപ്പോഴും അതിന്റെ ഇടതു സ്വഭാവം മുറുകെ പിടിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത് ഏത് ത്ത്ത്വശാസ്ത്രമായാല്ലും കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ് ആ അനിവാര്യത ഉള്‍കൊണ്ടു കൊണ്ടുള്ള ഒരു രാഷ്ടീയ സമീപനങ്ങളെ സി പി എം സ്വീകരിച്ചിട്ടൂള്ളൂ...പിന്നെ ഈ തിരഞ്ഞേടൂപ്പടുക്കുമ്പോള്‍ ഇതൊക്കെ സര്‍വ്വ സാധാരണമല്ലേ..അല്ലേ...നടക്കട്ടേ..

BHASKAR said...

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി: നിയമസഭകളിൽ ഭരണപക്ഷം വലതുവശത്തും പ്രതിപക്ഷം ഇടതുവശത്തും ഇരിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിനുശേഷം അവിടത്തെ പാർലമെന്റിൽ ഇടതു ഭാഗത്ത് പുരോഗമനപരമായ മാറ്റങ്ങൾ ആവശ്യപ്പെടുന്ന അംഗങ്ങളായിരുന്നു. അങ്ങനെ പുരോഗമന ചേരി ഇടതുപക്ഷം എന്നറിയപ്പെടാൻ തുടങ്ങി. ഇടത് സ്വഭാവം എന്നെഴുതിയത് പുരോഗമന സ്വഭാവം എന്ന അർത്ഥത്തിലാണ്.

Ajith : അമേരിക്കയും ബ്രിട്ടനും പോലെയുള്ള രാജ്യങ്ങളിൽ പ്രധാന കക്ഷികൾ തമ്മിൽ നയസമീപനങ്ങളിൽ വലിയ വ്യത്യാസമില്ല. ആ രാജ്യങ്ങളിലെ സാമൂഹിക സ്ഥിതിയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ ഇത്തരത്തിലുള്ള ഐകരൂപ്യം സ്വാഭാവികമാണ്. സാമൂഹികമായി വളരെയേറെ വൈവിദ്ധ്യവും അസമത്വവും നിലനിൽക്കുന്ന ഇന്ത്യയിൽ അത്തരത്തിലുള്ള ഐകരൂപ്യം അപകടകരമാണ്. സി.പി.എമ്മിന്റെ സ്വഭാവം എന്തായിരിക്കണമെന്ന് നിശ്ചയിക്കേണ്ടത് അതിന്റെ അംഗങ്ങളാണ് നാടകക്കാരനെപ്പോലെ സി.പി.എമ്മും കോൺഗ്രസ് ചെയ്യുന്നതൊക്കെ ചെയ്താൽ മതിയെന്നാണ് അവരുടെ അഭിപ്രായമെങ്കിൽ അത് അവരുടെ കാര്യം. പക്ഷെ നിലവിലുള്ള സാഹചര്യങ്ങളിൽ ഈ രാജ്യത്ത് ഒരു ഇടതുപക്ഷം, അതായത് പുരോഗമന ചേരി, ഉണ്ടാവണം എന്നാണ് എന്റെ അഭിപ്രായം.
Sajjad.c: ജാതിമതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന എല്ലാ കക്ഷികളെയും,അവ എന്ത് പേർ സ്വീകരിച്ചാലും, വർഗീയ കക്ഷികളായാണ് ഞാൻ കാണുന്നത്. മൃദു, തീവ്രം എന്നിങ്ങനെ അവയെ വേർതിരിക്കുന്നതിൽ അർത്ഥമില്ല. മൃദു ഉള്ളിടത്ത് അതിനെ കീഴ്പ്പെടുത്താൻ തീവ്രം എത്തും. ആർ. ശങ്കർ കോൺഗ്രസിന്റെ തലപ്പത്ത് വന്ന കാലത്താണ് കേരളാ കോൺഗ്രസ് ഉണ്ടായത്. തുടക്കം മുതലെ അതിൽ ഒരു ചെറിയ നായർ അംശമുണ്ടായിരുന്നു. അതിപ്പോഴും നിലനിൽക്കുന്നു. ആർ. ബാലകൃഷ്ണപിള്ള കേരളാ കോൺഗ്രസ്സിലും എൻ. എസ്.എസ്സിലും സജീവമാണ്.

Ralminov റാല്‍മിനോവ് said...

പുരോഗമനസ്വഭാവം എന്നതുകൊണ്ടു് താങ്കള്‍ ഉദ്ദേശിക്കുന്നതു് എന്താണു് ?
പലപ്പോഴും ഒരു ക്ലിഷേ ആയിട്ടല്ലാതെ എനിക്കാ പദത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. എന്റെ കുഴപ്പമാകാം.

മുസ്ലിങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന കൃസ്ത്യാനികളും മറ്റും ഇടതുപക്ഷത്തെ പ്രത്യേകിച്ചു് സീപ്പീയെമ്മിനെ പ്രതീക്ഷയോടെ കാണുമ്പോള്‍ , അവരെ സഹകരിപ്പിക്കുന്നതില്‍ നിന്നു് തടയുന്നതാണോ പുരോഗമനം ?
ഇലക്ഷനുകള്‍ ജയിക്കാന്‍ വേണ്ടിയാണു് മത്സരിക്കേണ്ടതു്. വ്യക്തമായ നിലപാടുകളോടെ.
ഇത്തവണ പരമാവധി സീറ്റുകള്‍ നേടുക എന്നതാണു് ലക്ഷ്യം. എന്നാലേ ഒരു മതേതര ബദലിനു് ദേശീയതലത്തില്‍ സീപ്പീയെമ്മിനു് ശ്രമിക്കാന്‍ സാധിക്കൂ. ഈ പറഞ്ഞ "പുരോഗമനം" വരുത്തണമെങ്കില്‍ പരമാവധി ആളുകള്‍ ജയിക്കണം.
വേണ്ടേ സര്‍ . അപ്പോള്‍ സീപ്പീയെമ്മിനെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു് പുരോഗമനചേരിക്കാണു് സഹായകരമാകുക എന്നു് കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

സീപ്പീയെമ്മിനു് "പുരോഗമനം" പോര. അതുകൊണ്ടു് ഇപ്രാവശ്യം കോണ്‍ഗ്രസ് ജയിക്കട്ടെ. അല്ലേ സര്‍ .

The Kid said...

"കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ് ആ അനിവാര്യത ഉള്‍കൊണ്ടു കൊണ്ടുള്ള ഒരു രാഷ്ടീയ സമീപനങ്ങളെ സി പി എം സ്വീകരിച്ചിട്ടൂള്ളൂ"

ഹ്ഹ...ഹ.ഹാ...
നാടകക്കാരാ, താങ്കള്‍ ആരെയാണ് ഇതിക്കെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? കേരളിയരേയോ? കൊള്ളാം....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബി.ആർ.പി സാർ,

സി.പി.എം പുരോഗമന പാർട്ടി ആണെന്ന് ആരു പറഞ്ഞു? പിന്നെന്തിനാണ് അവരെ “നന്നാക്കാൻ” വെറുതെ താങ്കൾ സമയം ചെലവഴിയ്ക്കുന്നത്.അതൊരു പിന്തിരിപ്പൻ പ്രസ്ഥാനമാണ്.ഇന്നാട്ടിലെ എല്ലാ പിന്തിരിപ്പൻ ആശയങ്ങളുടേയും, വർഗീയ, മത ഭ്രാന്തിന്റേയും അടിസ്ഥാന കാരണക്കാർ ആ പാർട്ടി മാത്രമാണ്.അതുകൊണ്ടല്ലേ എന്നെപ്പോലെയുള്ള പിന്തിരിപ്പന്മാർ നിരന്തരം അവർക്ക് വോട്ടു ചെയ്യുന്നത്.താങ്കളെപ്പോലെയുള്ള പുരോഗമനക്കാർ “മനപൂർവം” ലീഗിനു അധികാരം കൊടുക്കാതിരുന്ന കോൺഗ്രസിനെപ്പോലെയുള്ള പാർട്ടികൾ‌ക്ക് നിരന്തരം വോട്ടു ചെയ്യുന്നു.എന്നു മാത്രമല്ല ഇങ്ങനെയൂള്ള തെരഞ്ഞെടുപ്പു കാലങ്ങളിൽ ഇനി ഒരു വോട്ട് സി.പി.എമ്മിനു ചെയ്തേക്കാം എന്നു വയ്ക്കുന്നവരെപ്പോലും പിന്തിരിപ്പിയ്ക്കാൻ വേണ്ടി ഇങ്ങനെ ഒക്കെ എഴുതി കോൺ‌ഗ്രസ് പോലെയൊരു പുരോഗമന പാർട്ടിയ്ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.പുരോഗമ സ്വഭാവമുള്ള കോൺഗ്രസിന്റെ നേതാവ് ജമാ അത്തെ ഇസ്ലാമിയുമായി രഹസ്യ ചർച്ച നടത്തിയതും സി.പി.എം “രഹസ്യമായി“ പൊന്നാന്നി സീറ്റ് തട്ടിയെടുത്തതും ഒന്നു പോലെ ആണോ? അല്ലേ അല്ല.പി.ജെ കുര്യൻ ഓർത്തഡോക്സ് സഭയെ അനുനയിപ്പിയ്ക്കാൻ പോയത് ആ സഭയുടെ പിന്നോക്കാവസ്ഥയ്ക്ക് ഒരു പരിഹാരം വേണമെന്ന കോൺഗ്രസിന്റെ ആ‍ഗ്രഹം മൂലമല്ലേ..?അല്ലാതെ സി.പി.എമ്മിനെപ്പോലെയുള്ള വർഗീയ ബന്ധമാണോ? അല്ലേ അല്ല.എത്രമാത്രം കോൺഗ്രസുകാരാ വർഗീയതെയെ നേരിട്ടെതിർത്ത് വീര ചരമം പ്രാപിച്ചിട്ടുള്ളത്..അതൊക്കെ ഈ തെരഞ്ഞെടുപ്പു കാലത്ത് മറക്കാൻ പറ്റുമോ?അപ്പോൾ ഇ.എം.സിന്റെ കാലത്ത് സി.പി.എമ്മിനു പുരോഗമന നയം ഉണ്ടായിരുന്നു അല്ലേ? പക്ഷേ അന്നും താങ്കൾ കലാകൌമുദിയിലും മറ്റും സി.പി.എമ്മിനെ വിമർശിച്ചായിരുന്നുവല്ലോ എഴുതിയിരുന്നത്.ഇപ്പോൾ ഇ.എം എസ് ജീവിച്ചിരിയ്ക്കാത്തതു കൊണ്ട് അദ്ദേഹം പുരോഗമന വാദി ആയി അല്ലേ?മരിച്ചു കഴിഞ്ഞാണല്ലോ എ.കെ.ജിയും വിപ്ലവകാരി ആയത്..

ഈ ജനശക്തി എങ്ങനെയാ? നല്ല പുരോഗമനപ്പാർട്ടി ആകാൻ ചാൻസ് ഉണ്ടോ? എന്നാൽ അങ്ങോട്ട് കാലുമാറാമായിരുന്നു.എന്നാലും താങ്കൾ വോട്ട് ചെയ്യുന്ന കോൺഗ്രസിന്റെ അത്ര വരില്ല അല്ലേ?സമരം ആരംഭിച്ച് 590 ആം ദിവസം സമരക്കാരക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചെങ്ങറയിൽ പോയ ഉമ്മൻ ചാണ്ടിയുടെ അത്ര പുരോഗമന ചിന്ത എന്തായാലും പിണറായി വിജയനോ, എന്തിനു അച്യുതാനന്ദനു പോലുമോ ഉണ്ടാവില്ല.

അതുകൊണ്ട് ഇത്തവണ കോൺഗ്രസിനു കുത്താം അല്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സമയം കിട്ടുമ്പോൾഇതും വായിയ്ക്കാം.

Unknown said...

സീപീയെമ്മിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ ഇടതുപക്ഷസ്നേഹികള്‍ക്കവും. അതുകൊണ്ട് അവരുടെ എല്ലാ സ്ഥാനാര്‍ത്ഥികളേയും തോല്പിക്കുക. ഇതുകൊണ്ട് സീപീയെമ്മിന്റെ ചില നല്ല സ്ഥാനാര്‍ത്ഥികള്‍ തോല്ക്കുകയും യൂഡിയെഫിലെ ഗുണമില്ലത്തവര്‍ ജയിക്കുകയും ചെയ്തേക്കാം. എന്നാല്‍ അത് താല്ക്കാലികമാണ്. അടുത്ത തവണ സീപീയെം സ്വയം തിരുത്തുകയും യൂഡിയെഫിനെ അമ്പേ പരാജയപ്പെടുത്തുകയുമാവാം.

BHASKAR said...

റാല്‍മിനോവ്, സുനില്‍ കൃഷ്ണന്‍: നിങ്ങളുടെ പ്രശ്നം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശങ്കയാണ്, എന്റെ പ്രശ്നം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും.
ജനശക്തി എങ്ങനെയുണ്ടെന്ന് സുനില്‍ ചോദിച്ചല്ലൊ. കൃത്യമായ വിവരമില്ലെങ്കിലും ഇപ്പോഴും പരിപ്പുവട-കട്ടന്‍ കാപ്പി യുഗത്തില്‍ കഴിയുകയാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് അങ്ങോട്ട് പോകണ്ട. ഇവിടെ ഉമ്മന്‍ ചാണ്ടിക്കും അച്യുതാനന്ദനും എനിക്കും സുഖം തന്നെ. അവിടെ പിണറായിക്കും മ്‌അദനിക്കും മാര്‍ട്ടിനും ഫാരിസിനും സുനിലിനും അപ്രകാരമെന്ന് വിശ്വസിക്കുന്നു.

Srivardhan said...

മാര്‍ട്ടിന്‍ വെറും സൌത്ത് ഇന്ത്യയിലെ സബ് agent അല്ലെ സാര്‍. ആസ്സാം കൊണ്ഗ്രെസ്സ് നേതാവ് സുബ്ബ അല്ലെ മാര്ടിന്‍റെയും മൊതലാളി. അപ്പൊ സാറിന്‍റെയും ഉമ്മന്‍ചാണ്ടിയുടെയും കൂടെ സുബ്ബയും,ത്യാഗിയും (ഏയ്, താങ്കള്‍ക്ക‍റിയാന്‍ വഴിയില്ല, ടിയാനാണ് 600 കോടി 'പുതിയ' പ്രതിരോധ ഇടപാടിലെ മുക്കിയന്‍)..പിന്നെ ഫാരിസ് സ്ഥലം കച്ചോടക്കാരന്‍,ഭൂമി കയ്യേറ്റവും കേസുമുള്ള 'വീരന്‍'മാര്‍,ഏയ് അവരും കൂടെ ഉണ്ടോ..അല്ല, ആ ഫാരിസിന്‍റെ കൂടെ താന്കള്ടെ സ്വന്തം 'മാതൃഭുമി'പത്രത്തിന്‍റെ മൊതലാളി പി.വി. ധനേഷും - അതേ, പി.വി.ചന്ദ്രേട്ടാന്‍റെ മോന്‍- ഇവിടെ ഉണ്ട്..ഫാരിസാത്രേ ധനേഷിനെ driving പഠിപ്പിച്ചത്...ഇതും താന്കള്‍ കാച്ചുന്ന പോലെ കാച്ചിയതല്ല സാര്‍,ധനേഷ് ഒരു ടി.വി. മുഖാമുഖത്തില്‍ പറഞ്ഞ കാര്യമാണ്.കേട്ടത് പറഞ്ഞു thats it..

BHASKAR said...

സ.Srivardhan മുതലാളി ക്ഷമിക്കണം. ഞാനൊരു ചെറുകിടക്കാരനായതുകൊണ്ടാണ് സുബ്ബയെയും സോണിയയെയും കാരാട്ടിനെയും കുറിച്ചൊന്നും ചോദിക്കാതെ ക്ഷേമാന്വേഷണം സബ്‌ഏജന്റുമാരില്‍ ഒതുക്കിയത്.

Srivardhan said...

സാര്‍ എല്ലാ ആദരവോടെയും ഒരു അപേക്ഷ,എന്നെ സഖാവായും മുതലാളി ആയും കരുതരുത്.എന്തെന്നാല്‍.....

(1)കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലനെന്താ പോകാത്തെ എന്നു വിളിക്കപ്പെട്ട ശേഷം,മരിച്ചശേഷം 'മഹാനായ മനുഷ്യ സ്നേഹി' എന്ന് വാഴ്ത്തപ്പെട്ട ഗോപാലനല്ല ഞാന്‍..
അഴിമതിക്കൊടന്‍ ,ആനന്ദകൃഷ്ണ ബസ് സര്‍വിസ് മൊതലാളി എന്ന് നാട്ടില്‍ നാറ്റിക്കപ്പെട്ട ശേഷം'സംശുദ്ധ കമ്മ്യുനിസ്റ്' ആയി അഴീക്കോടന്‍ മാധ്യമസപ്ലിമെന്റ്റ്കള്‍ എന്‍റെ പേരില്‍ ഇറക്കപ്പെട്ടിട്ടില്ല,സൊ.. ഞാന്‍ താങ്കളുടെ ദൃഷ്ടി നിലവാരത്തില്‍ ഉള്ള ഉയര്‍ന്ന സഖാവല്ല.ഞാന്‍ മരിച്ചതോ,പുറത്താക്കപ്പെട്ടതോ ആയ കമ്മ്യുനിസ്റ്റു മല്ല...
2)"എന്‍റെ ചങ്ങായി" എന്ന് മലബാര്‍ സ്റ്റൈലില്‍ ടി.വി. അഭിമുഖങ്ങളില്‍ പറയാന്‍ മാത്രം ഫാരിസുമാരോടു അടുപ്പമുള്ള 'ദേശീയ ദിനപ്പത്രത്തിന്റെ' ഡയരക്ടര്‍ അല്ല,ഏതെങ്കിലും managing എഡിറ്റരുടെ മകനുമല്ല..വയനാടന്‍ മലമടക്കുകളില്‍ എന്‍റെ പേരില്‍ കയ്യേറ്റ കേസുമില്ല...സൊ ഞാന്‍ താങ്കളുടെ ദൃഷ്ടി നിലവാരത്തില്‍ മുതലാളിയും അല്ല..