Sunday, March 15, 2009

ഒരു തെരഞ്ഞെടുപ്പ് പ്രവചനം

സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാകാതെ തെരഞ്ഞെടുപ്പ് രംഗത്ത് അനിശ്ചിതത്വം നിലനിൽക്കുകയാണെങ്കിലും നിരീക്ഷകർ ഫലപ്രവചനം തുടങ്ങി.

ബ്രിജേഷ് നായർ എന്ന ബ്ലോഗർ ഓരോ മുന്നണിയ്ക്കും തെക്കേ ഇന്ത്യയിലും മഹാരാഷ്ട്രയിലും എത്ര സീറ്റുകൾ കിട്ടുമെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രവചിക്കുന്നു.

അമേരിക്കയിലെ ആരിസോണാ സംസ്ഥാനത്തിലിരുന്നുകൊണ്ടാണ് ഇഞ്ചിനീയറായ ബ്രിജേഷ് നായർ പ്രവചനം നടത്തുന്നത്.

ബ്രിജേഷിന്റെ ബ്ലോഗിലേക്ക്

3 comments:

Unknown said...

ബ്രിജേഷ് നായരുടെ ബ്ലോഗ് വായിച്ചാല്‍ ഒറ്റനോട്ടത്തില്‍ യു.പി.ഏ. കേവലഭൂരിപക്ഷം നേടുമെന്ന സൂചനയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രകടമായ ഒരു തരംഗവും കാണാനില്ല. മാത്രമല്ല ഭരണത്തിലുള്ള യു.പി.ഏ.സര്‍ക്കാരിനെതിരെയും ഒരു വിരുദ്ധതരംഗം ഇപ്പോള്‍ നിലവിലില്ല. വിശ്വാസപ്രമേയത്തില്‍ സര്‍ക്കാര്‍ നിലം പതിച്ചിരുന്നുവെങ്കില്‍ ആണവക്കരാര്‍ പ്രശ്നത്തില്‍ ഒരു സര്‍ക്കാര്‍ വിരുദ്ധതരംഗം സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമായിരുന്നു. യു.പി.ഏ.മുന്നണി ഇപ്പോള്‍ ഭദ്രമാണ്. എന്‍.ഡി.ഏ.മുന്നണിക്ക് ഇപ്പോള്‍ പഴയ പ്രതാപം ഇല്ലെന്ന് പറയാം. വാജ്‌പൈ രംഗത്തില്ലാത്തതിന്റെ ന്യൂനത ആ മുന്നണിക്കുണ്ട്. പിന്നെ മൂന്നാം മുന്നണിക്ക് പൊതുസമ്മതനായ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്താന്‍ കഴിയില്ല. മായാവതിയുടെ ദുര ഇടത് പക്ഷം സമ്മതിച്ചുകൊടുക്കാന്‍ സാധ്യതയില്ല. ജയലളിതയും ചന്ദ്രബാബുനായിഡുവും തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ എന്‍.ഡി.ഏ.യുടെ കൂടെ ചേര്‍ന്നേക്കാം. തമിഴ്‌നാട്ടില്‍ സിനിമാനടന്‍ വിജയകാന്തിന്റെ പാര്‍ട്ടി യു.പി.ഏ.യില്‍ ചേര്‍ന്നേക്കും. എല്ല്ലാംകൊണ്ടും കേന്ദ്രത്തില്‍ യു.പി.ഏ.വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്. കേരളത്തില്‍ യു.പി.ഏ.ക്ക് 16 സീറ്റ് ലഭിക്കുമെന്ന ബ്രിജേഷിന്റെ നിരീക്ഷണം അല്പം കൂടിപ്പോയില്ലേ എന്ന് തോന്നിയാലും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം കോണ്‍ഗ്രസ്സില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ നടക്കുകയാണെങ്കില്‍ ആ സാധ്യത തള്ളിക്കളയാനവില്ല.

abhilash attelil said...

മാഷെ,
മാഷീലോകതോന്നും അല്ലെ ജീവിക്കുനത്.കോണ്‍ഗ്രസില്‍ ഇത്തവണ തര്‍ക്കം ഇല്ലാന്ന്.മുന്നണിയില്‍ സീറ്റ് വിഭജനം കഴിഞിട്ട് എത്ര നാളായി.പതിനേഴു സീറ്റിലേക്ക് 67ടെ പേരല്ലേ അടി കാരണം ഇതു വരെ നിശ്ചയിക്കാന്‍ കഴിഞ്ഞത്.കോണ്‍ഗ്രസുകാരുടെ സ്നേഹം കൊണ്ടല്ലേ വടക്കന്‍ വടക്കോട്ട്‌ പോയത്.സ്ഥാനാര്‍ഥി ആവും എന്ന് കേട്ടപ്പോഴേ തരൂരിന്റെ കോലം കത്തിക്കല്‍ തുടങ്ങി.സ്നേഹം മൂത്ത് ഇനി ചര്‍ച്ചക്കായി ഉമ്മന്‍ ചാണ്ടി ദേല്‍ഹിക്കില്ലാന്നു പറഞ്ഞത്.എറണാകുളത്തു സ്നേഹം കൊണ്ട് കെ വി തോമസ് ഹൈബിയെ സ്ഥാനാര്‍ഥി ആക്കാന്‍ നടത്തുന്നു.ഹൈബി തോമസിനെ സ്ഥാനാര്‍ഥി ആക്കാന്‍ വേണ്ടി ദില്ലിയില്‍ കഴിയുന്നു.എന്തൊരു സ്നേഹം.കുളിര് കോരുന്നു.എല്‍ ഡി എഫ് സ്ഥാനര്‍തികള്‍ പതിനേഴു മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര നാളായി എന്നറിയുമോ?നമ്മള് സ്നേഹവും പറഞ്ഞു ഇരുന്നോ.

അല്‍ഭുത കുട്ടി said...

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ശിഥില വിധിയായിരിക്കും എന്നാണ് പ്രമുഖ കോല്ലമിസ്റ്റ് ശ്രീ.എം.എം.അക്ബര്‍ പറയുന്നത്. വരുന്ന തെരെഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക സ്വാധീനമായി മായാവതി മാറാന്‍ സാധ്യത്യുണ്ട് എന്ന് അദ്ദേഹം പറയുന്നു. മുന്നണി രൂപവല്‍ക്കരണവും സര്‍ക്കാറുണ്ടാക്കലുമെല്ലാം. അമര്‍ സിംഗും മറ്റ് കോണ്‍ഗ്രസ്സ് കൂട്ടി കൂട്ടികൊടുപ്പ് കാരും കൂടി അങ്ങോട്ട് തീരുമാനിക്കും. ആണവകാരാര്‍ വിശാസ വോട്ടെടുപ്പില്‍ അത് രാജ്യം കണ്ടതാണല്ലോ.

ഇന്ത്യയില്‍ ചെറുപാര്‍ട്ടികള്‍ കേന്ദ്ര ഭരണത്തിന് നിര്‍ണായകമാവുന്നേ എന്ന് പരിഭവം പറയുന്നവര്‍. ഇപ്പറഞ്ഞവര്‍ക്ക് കോടികളും ‘സോറനെ’ പോലുള്ള കൊലയാളികള്‍ക്ക് മറ്റ് വാഗ്ദാനവും നല്‍കി അധികാരം നിലനിര്‍ത്തിയത് മനപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നു. എന്ത് പറഞ്ഞാലും അവസാനം. കാണ്‍ഗ്രസ്സ് കാങ്രസ്സ് എന്ന് തന്നെ സംസാരം. മന്ദ ബുദ്ധിയും , അന്തകേടും മനുഷ്യര്‍ക്ക് ഒന്നിച്ചു വരുമോ ??