Friday, February 27, 2009

ഗൾഫ് മാന്ദ്യവും കേരളവും: വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്

ഗൾഫ് മാന്ദ്യം കേരളത്തെ ബാധിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ എന്ന പ്രമുഖ അമേരിക്കൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത ഏതാനും മാസങ്ങളിൽ അഞ്ചു ലക്ഷം പേർ ഗൾഫിൽ നിന്ന് മടങ്ങിയെത്തുമെന്ന് കേരള മാൻപവ്വർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ചാക്കൊ ടി. വർഗീസ് പറഞ്ഞതായി യാരോസ്ലാവ് ട്രൊഫീമൊ എന്ന ലേഖകൻ കേരളത്തിൽ നിന്നയച്ച റിപ്പോർട്ട് പറയുന്നു.

ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നാല് സഹോദരങ്ങൾ യു.എ.ഇ.യിലാണെന്നും ലേഖകൻ എഴുതുന്നു.

1 comment:

Manoj മനോജ് said...

അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ട കേരളിയരുടെ കണക്ക് എന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്ത് വിടും?