Thursday, February 5, 2009

ബ്രാഹ്മണ മാർക്സിസം: ദലിത് വിമർശനം

“മാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത് ഒരു വർഗം എന്ന നിലയിൽ ആ പണിക്ക് ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്“ എന്ന നിരീക്ഷണത്തോടെയാണ് എസ്.കെ.ബിശ്വാസ് എഴുതിയ “ബ്രാഹ്മണ മാർക്സിസം” എന്ന പുസ്തകം ആരംഭിക്കുന്നത്.

രാജ്യം സ്വാതന്ത്ര്യം നേടിയ വർഷത്തിൽ കൽക്കത്തയിലെ ഒരു ദലിത് കുടുംബത്തിൽ ജനിച്ച സപൻ കുമാർ ബിശ്വാസ് വിദ്യാർത്ഥികാലത്ത് ജാതിചിന്തയാൽ മലിനമാക്കപ്പെട്ട ഗ്രാമങ്ങളിലെ സാമൂഹികപ്രസ്ഥാനങ്ങളുമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായും സജീവമായി സഹകരിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടൂകാലം അദ്ദേഹം കേന്ദ്ര സർവീസിൽ പല ഉയർന്ന ഉദ്യോഗങ്ങളും വഹിച്ചു. ഇന്ന് അദ്ദേഹം അംബേദ്കർ ചിന്തയുടെ ശക്തനായ വക്താവാണ്.

ചെങ്കോടിയുമായി 1970കളിൽ കൽക്കത്ത പ്രകടനങ്ങളിൽ പങ്കെടുത്ത് ‘യെ ആസാദി ഝൂട്ടാ ഹൈ‘ (ഈ സ്വാതന്ത്ര്യം വ്യാജമാണ്) എന്ന മുദ്രാവാക്യം മുഴക്കിയ നാളുകളിൽ പ്രസ്ഥാനം ഒരു പുതിയ സമൂഹം സൃഷ്ടിക്കുമെന്ന് സ്വപ്നം കണ്ടിരുന്നതായി ബിശ്വാസ് എഴുതുന്നു. ആ സ്വപ്നം പൊലിഞ്ഞപ്പോൾ അതിന്റെ കാരണം തേടി. ആ അന്വേഷണമാണ് അദ്ദേഹത്തെ അംബേദ്കർ ചിന്തയിലേക്ക് നയിച്ചത്.

അദ്ദേഹത്തിന്റെ പുസ്തകത്തിൽ നാല് അധ്യായങ്ങളാണുള്ളത്.
1. മനുവാദി മാർക്സിസ്റ്റുകളെ സൂക്ഷിക്കുക
2. ഡോ. അംബേദ്കറുടെ കൃത്യമായ രോഗനിർണ്ണയം
3. നേർവഴി
4. മാർക്സിന്റെയും അംബേദ്കറിന്റെയും രാഷ്ട്രീയ സാമ്പത്തിക ആത്മീയ ചിന്തകളിലെ സാദൃശ്യം.

എം. ആർ. സുദേഷ് (sudeshraghu@yahoo.com) ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്ത പുസ്തകത്തിൽ പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ എഴുതിയ അവതാരികയുമുണ്ട്. വില: രൂപ 175

പ്രസാധകർ:
Other Books,
1st Floor, New Way Building,
Railway Link Road,
Kozhikode 673002
e-mail: otherbooks@post.com

3 comments:

Unknown said...
This comment has been removed by the author.
Unknown said...

ശരിയാണ്.. സഖാവ് ഈ.എം.എസ്സിന് തന്റെ പേരില്‍ നിന്ന് നമ്പൂതിരിപ്പാട് എന്ന വാല് മുറിച്ച് മാറ്റാമായിരുന്നു. ഈ.എം.എസ്സ്.നമ്പൂതിരിപ്പാട് എന്ന് അദ്ദേഹം തന്റെ പേര് സ്വയം എഴുതുന്നതിന് പകരം ഈ.എം.ശങ്കരന്‍ എന്നെഴുതിയിരുന്നുവെങ്കില്‍ അദ്ദേഹം കൂടുതല്‍ ആദരണീയനാകുമായിരുന്നു. മരണപ്പെട്ടവരെ കുറിച്ചു എഴുതുന്നത് അനൌചിത്യമാണെന്ന ബോധ്യത്തോടെ തന്നെ മറ്റൊരു വസ്തുത കൂടി സൂചിപ്പിക്കട്ടെ. അക്കാലത്ത് മലബാറില്‍ ഉയര്‍ന്ന ജാതിയായിരുന്നു നമ്പ്യാര്‍. എന്നാല്‍ ഏ.കെ.ജി. ഒരിക്കലും തന്റെ പേരിന്റെ കൂടെ നമ്പ്യാര്‍ എന്ന വാല് ചേര്‍ത്തില്ല. ഏ.കെ.ഗോപാലാന്‍ എന്ന് മാത്രമേ അദ്ദേഹം തന്റെ പേര് എഴുതാറുണ്ടായിരുന്നുള്ളൂ. ഇന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃതലത്തില്‍ എല്ലാ തട്ടിലും ഉള്ളവരില്‍ ഭൂരിപക്ഷവും ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ തന്നെയാണ്. ഇന്ത്യയില്‍ മാര്‍ക്സിസത്തെ യാന്ത്രികമായി വ്യാഖ്യാനിച്ച് പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടാന്‍ കാരണം അവര്‍ണ്ണ സമുദായങ്ങളില്‍ നിന്ന് വേണ്ടത്ര നേതാക്കന്മാര്‍ ഉയര്‍ന്ന് വന്നില്ല എന്നതാണ്. വികസിത മുതലാളിത്വ രാജ്യങ്ങളിലെപ്പോലെയുള്ള വര്‍ഗ്ഗവൈരുധ്യമല്ല ഇവിടെയുള്ളത് എന്ന് സവര്‍ണ്ണമാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മാര്‍ക്സിസത്തിന്റെ ഭാരതീയവല്‍ക്കരണമാണ് അത്കൊണ്ട് തടയപ്പെട്ടത്.

Unknown said...

ഹായ് ഹായ്... എന്താ ഞാന്‍ ഈ കാണണേ? എന്തൊരു പൊരുത്തം! BRP യും സുകുവും.. നല്ല ചേര്‍ച്ച തന്നെ! സംശ്യല്ല്യ.. ഇങ്ങനെ മിന്നാമിന്നിയെ എത്ര നാള്‍ ഊതി പെരുപ്പിക്കും?