Sunday, August 17, 2008

മരണമില്ലാത്ത അംബേദ്കർ

തിരുവനതപുരത്തെ ഒരു സ്വകാര്യ ആശുപത്രിയായ ജി. ജി. ഹോസ്പിറ്റൽ ഉടമ ഡോ. ജി. വേലായുധൻ അവിടത്തെ പുതിയ ബ്ലോക്ക് ബി. ആർ. അംബേദ്കർ സ്മാരകമാക്കിയിരിക്കുന്നു. ഇന്ന് അവിടെ ബാബാസഹിബ് അംബേദ്കറുടെ പ്രതിമ അനാവരണം ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നത്തെ കേരള കൌമുദിയിൽ എഴുതിയ ഒരു ലേഖനത്തിൽ ഞാൻ അംബേദ്കറുടെ പ്രസക്തി ചർച്ച ചെയ്യുന്നു.: മരണമില്ലാത്ത അംബേദ്കർ

6 comments:

chithrakaran ചിത്രകാരന്‍ said...

ഫോണ്ടു പ്രശ്നം കാരണമാണെന്നുതോന്നുന്നു... കേരള കൌമുദിയിലെ ബി ആര്‍.പി യുടെ ലേഖനം വായിക്കാനാകുന്നില്ല.നിറയെ കുത്തും പുള്ളിയും ചിഹ്നങ്ങളും മാത്രം :(

BHASKAR said...

ചിത്രകാരന്: Mozilla Firefoxല്‍ കേരള കൌമുദി വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായ അനുഭവം എനിക്കുണ്ട്. പക്ഷെ അപ്പോള്‍ Internet Explorerല്‍ വായിക്കാന്‍ കഴിഞ്ഞു

Manikandan said...

ശ്രീ അംബേദ്കറെ പറ്റിയുള്ള അങ്ങയുടെ ലേഖനം വായിച്ചു. പലപ്പോഴും അംബേദ്‌കറെ കുറിച്ചുകേൾക്കുമ്പോൾ ഉള്ള ഒരു സംശയം ഇവിടെ ചോദിച്ചുകൊള്ളട്ടെ. അദ്ദേഹത്തിന്റെ ശരിയായ നാമം ഭീം‌റാവ് റാംജി അംബവാഡേക്കർ എന്നാണെന്നും; അംബവാഡേക്കർ എന്ന ജാതിപ്പേര് അദ്ദേഹത്തിന്റെ തുടർവിദ്യാഭ്യാസത്തിന് തടസമാവും എന്നുകണ്ട ഒരു അധ്യാപകൻ തിരുത്തിയതാണെന്നും പറയപ്പെടുന്നു. ഇതു പണ്ട് 7-ആം ക്ലാസിലെ മലയാളം ഉപപാഠപുസ്തകത്തിൽ (1980)വായിച്ചതായും ഓർക്കുന്നു. ഇതു എത്രമാത്രം വാസ്തവം ആണ്? ശരിയാണെങ്കിൽ എന്തു കൊണ്ടാവും അദ്ദേഹം അംബവാഡേക്കർ എന്ന പേര് പിൽക്കാ‍ലത്ത് ഉപയോഗിക്കാഞ്ഞത്? ഇതേക്കുറിച്ച് അങ്ങേയ്ക്കു എന്തെങ്കിലും വിശദീകരണം നൽകുവാൻ സാധിക്കുമോ.

BHASKAR said...

മണികണ്ഠന്: ഭീം‌റാവുവിന്റെ പേരു സ്കൂൾ രേഖയിൽ അംബവാഡേക്കറിൽനിന്ന് അംബേദ്കർ എന്ന് മാറ്റിയതിൽ ജാതിപ്രശ്നം ആരോപിക്കാനാവില്ല. കാരണം രണ്ടു പേരുകളും ജാതി സൂചിപ്പികുന്നവയല്ല. മറാത്തികളുടെ ‘കർ’ എന്നവസാനിക്കുന്ന സർനെയിമുകൾ ജാതിയെയല്ല സ്ഥലത്തെയാണ് കുറിക്കുന്നത്. അംബവാഡെ ഗ്രാമക്കാരൻ അംബവാഡേക്കർ, അംബേദ് ഗ്രാമക്കരൻ അംബേദ്കർ. ഭീമിനോടുള്ള വാത്സല്യംകൊണ്ട് അംബേദ്കർ മാഷ് സ്വന്തം പേർ ഭീമിനു കൊടുത്തുവെന്നാണ് ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.

Manikandan said...

Sir,

ഈ മറുപടിക്കു നന്ദി. ഞാൻ ഇന്റെർനെറ്റിൽ നടത്തിയ ചില സെർച്ച് റിസൾട്ടുകളും അതു ജാതിപ്പേരാണെന്ന സൂചനയാണ് നൽകിയതു. അതാണ് ഈ തെറ്റിദ്ധാരണക്കു കാരണം.

chithrakaran ചിത്രകാരന്‍ said...

അംബേദ്ക്കറെക്കുറിച്ചുള്ള ലേഖനം വായിച്ചു. വളരെ നന്നായിരിക്കുന്നു. അറിയാത്ത കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നതിന് നന്ദി.

അതെ.,മോസില്ലാ ബ്രൌസര്‍ തന്നെയായിരുന്നു വായിക്കാന്‍ തടസ്സം സൃഷ്ടിച്ചത്.
സന്തോഷം.