Monday, June 23, 2008

കേരളത്തില്‍ ദലിതര്‍ക്കെതിരെ വിവേചനമുണ്ടോ?

ഇപ്പോള്‍ വിവാദവിഷയമായിട്ടുള്ള ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം ടെക്സ്റ്റ് ബുക്കിലെ ഒരു പാഠം ദലിത വിഭാഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ചാണ്.

മറ്റൊരു സംസ്ഥാനത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള പത്രവാര്ത്ത ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകം വിഷയം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പണ്ട് നമ്മുടെ നാട്ടിലും പലതരം വേര്‍തിരിവ് നിലന്നിരുന്നതായി അത് പറയുന്നു.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇന്നത്തെ അവസ്ഥ പരിശോധന അര്‍ഹ്ക്കുന്നു. ഇതിന് സഹായകമാകുമെന്നതുകൊണ്ട് യൂട്യൂബിലുള്ള രണ്ട് വീഡിയൊ ക്ലിപ്പുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:

Caste in Kerala: Let’s assume it doesn’t exist: Part I

Caste in Kerala: Let’s assume it doesn’t exist: Part II

Grey Youth Movement എന്ന Google ഗ്രൂപ്പിലൂടെ ഈ വീഡിയോകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ആര്‍. പ്രകാശിന് (R.PRAKASH ) നന്ദി.

1 comment:

chithrakaran ചിത്രകാരന്‍ said...

വിവേചനമല്ല; കുറച്ചുകൂടി നന്നായി വേദനിക്കുന്ന അവജ്ഞയായിരിക്കും കേരളീയ സമൂഹം ദളിതര്‍ക്ക് ഇന്നു സമ്മാനിക്കുന്നത്.