Sunday, June 8, 2008

ചിത്രലേഖയുടെ പുനരധിവാസം ഒരു കൂട്ടായ്മയുടെ വിജയം

ചിത്രലേഖ പുനരധിവാസ കമ്മിറ്റിയുടെ ശ്രമം ഫലം കണ്ടിരിക്കുന്നു. ശനിയാഴ്ച കണ്ണൂരില് നടന്ന ചടങ്ങില് വെച്ച് സി. കെ. ജാനു ഒരു പുതിയ ഓട്ടോ ചിത്രലേഖയ്ക്ക് സമ്മാനിച്ചു. ഇതു സംബന്ഡിച്ച റിപ്പോറ്ട്ട് Kerala Letter ബ്ലോഗില് കാണാം.
കമ്മിറ്റിക്ക് ലഭിച്ച രണ്ട് സന്ദേശങ്ങള് താഴെ കൊടുക്കുന്നു:

ലജ്ജ, അഭിമാനം, വിഷാദം

ചിത്രലേഖ കേരളത്തില് ജീവിക്കുന്ന ഒരു വ്യക്തിയാണെന്ന് രാഷ്ട്രീയമായി
തെളിയിക്കപ്പെടുന്ന ദിവസമാണിന്ന്.

സ്റ്റാലിനിസ്റ്റുകളുടെയും സവര്ണ ഫാസിസ്റ്റുകളുടെയും പീഢനങ്ങള്ക്കിരയാകുന്നവര്‍ക്ക് നീതിപാലകരോ നിയമവേദികളോ നീതിപീഠങ്ങളോ തുണയാവാറില്ല. അത്തരം പ്രശ്നങ്ങള്‍ക്കു മുന്നില് പകച്ചു നില്‍ക്കുന്ന ഒരു സിവില് സമൂഹത്തെയേ കേരളം കണ്ടിട്ടുള്ളു.

ഈ രണ്ടു നൃശംസതകളോട് പൊരുതാനും ജയിക്കാനും ആര്‍ക്കും കഴിയില്ലെന്ന, പീഢിതര്‍ക്കു ഇവിടെ മറ്റു സാധ്യതകളില്ലെന്ന, വിശ്വാസത്തിനു ജനാധിപത്യകേരളം മറുപടി നല്‍കുന്ന ദിവസമാണിന്ന്. ഒരുപാടു പേറ് പ്രവര്‍ത്തിക്കാനും സഹായമെത്തിക്കാനുമില്ലായിരുന്നുവെങ്കിലും ഇങ്ങനെയും ഇവിടെ പൊരുതി ജീവിക്കാമെന്നു ഒരുപിടിയാളുകള് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പരിമിതിയെ ഭയക്കാതെ മുന്നോട്ടു നീങ്ങിയവര്.

അവരോടൊപ്പം ഒരു നിമിഷാര്‍ദ്ധമെങ്കിലും ചേര്ന്നു നില്‍ക്കാന് കഴിഞ്ഞതില് എനിക്കൂ അഭിമാനവും ചാരിതാര്ത്ഥ്യവുമുണ്ട്.
ചെറുതല്ല ഈ വിജയം. ഒട്ടേറെ മാനങ്ങളുണ്ടിതിന്.

സോഷ്യല് ഡെമോക്രസിയുടെ ആട്ടിന് തോലിട്ടു വരുന്ന ഫാഷിസത്തെ കാണാതിരിക്കരുതെന്നു ചിത്രലേഖയുടെ അനുഭവം നമ്മോടു വിളിച്ചു പറയുന്നു.

ആഹ്ലാദമല്ല, വ്യാകുലതകളാണു പൊന്തി വരുന്നത്.

ഇതിനെ ഒരു തുടക്കമായി കാണാനാണു എനിക്കു തോന്നുന്നത്.

എങ്കിലും ഇതിനു സമാനമായ ഒന്നും നാം ഇതിനു മുന്‍പു ചെയ്തിട്ടില്ലാ എന്നത് നമ്മെ ലജ്ജിപ്പിക്കുന്നില്ലേ?
ആ ലജ്ജയില് നിന്നു തുടങ്ങുകയാണു.

ഒട്ടേറെ പോകാനുള്ളതുകൊണ്ട് ഇനി താമസിപ്പിക്കില്ലല്ലൊ നമ്മള്.

ആ യാത്രയില് ഒരുമിക്കുമ്പോള്, എല്ലാവര്ക്കും എന്റെ വിനീതമായ അഭിവാദ്യങ്ങള്.
ഡോ. ടി. ടി. ശ്രീകുമാര്

കൂട്ടായ്മയിലൂടെ ദുഷ്ടശക്തികളെ തോല്പിക്കാനാകും

ചിത്രലേഖയുടെ ഓട്ടോ തീവെച്ചു നശിപ്പിച്ച് രണ്ടര വര്‍ഷത്തിനുശേഷം വീണ്ടും തൊഴില്‍ചെയ്യാനുള്ള സാഹചര്യം ഒരുക്കാന് പുര്നരധിവാസ കമ്മിറ്റിക്ക് കഴിഞ്ഞത് വളരെയേറെ സന്തോഷം നല്‍കുന്നു. ഇതിനായി ഡൊ. ഡി. സുരേന്ദ്രനാഥിന്റെ നേതൃത്വത്തില് അക്ഷീണം പരിശ്രമിച്ച കമ്മിറ്റി അംഗങ്ങള്ക്ക് അഭിനന്ദനങ്ങള്. സമൂഹത്തിന് ഏതൊരു ദുഷ്ടശക്തിയുടെ പ്രവര്‍ത്തനത്തെയും കൂട്ടായി നേരിട്ട് തോല്പിക്കാനുള്ള കഴിവുണ്ടെന്ന് അവര് തെളിയിച്ചിരിക്കുന്നു.

ചിത്രലേഖയുടെ അനുഭവം സമകാലിക രാഷ്ട്രീയ യാഥാര്ര്ത്ഥ്യങ്ങളെക്കുറിച്ച് നമുക്ക് പലതും പറഞ്ഞുതരുന്നുണ്ട്. അടിസ്ഥാനവറ്ഗ്ഗം പ്രതീക്ഷയറ്പ്പിച്ച പ്ര്സ്ഥാനം ഒളിച്ചുപിടിക്കുന്ന ജാതീയതയും പ്രുഷമേധാവിത്വ സമീപനവും അത് പുറത്തുകൊണ്ടുവന്നിരിക്കുന്നു. രാഷ്റ്റ്രീയകക്ഷികളുടെ സമീപനങ്ങളില് ജാതീയത പലപ്പോഴും പ്രകടമാകാറുണ്ട്. മതനിരപേക്ഷകക്ഷികള് അത്തരം സമീപനം നടത്തുമ്പോള് സാധാരണയായി നാം അതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിട്ടുവീഴ്ചയായൊ അടവുനയമാറ്യൊ ഒക്കെയാണ് കാണുന്നത്. ഇടതുപക്ഷ യൂണിയനില്പെട്ട ആളുകള്‍ക്ക് തങ്ങളോടൊപ്പം പണിയെടുക്കാന് എത്തിയ ദലിതയുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കാനും ആക്രമിക്കാനും കഴിയുമ്പോള് പ്രശ്നം നാം കരുതുന്നതിനേക്കാള് ഗുരുതരമാണെന്ന് വ്യക്തമാണ്. താഴ്ന്ന തലങ്ങളില്പെട്ടവരുടെ പ്രവറ്ത്തനങ്ങളിലെ ദുഷ്പ്രവണതകള് ശരിയായ രാഷ്റ്റ്രീയ വിദ്യാഭ്യാസം ലഭിക്കാഞ്ഞതുമൂലമുണ്ടാകുന്ന അപഭ്രംശമായി കരുതി അവറ്ക്ക് മാപ്പ് നല്‍കാവുന്നതാണ്. എന്നാല് അവരെ തിരുത്താന് കൂട്ടാക്കാത്ത നേതാക്കന്മാര് മാപ്പറ്ഹിക്കുന്നില്ല.

ചിത്രലേഖയ്ക്ക് സര്‍വമംഗളങ്ങളും നേരുന്നു. ദുഷ്ടശക്തികള് ഇനിയും പ്രതിബന്ഡങ്ങള് സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉള്‍ക്കരുത്തോടെ അവയെ നേരിടാന് കഴിയട്ടെ എന്നാ‍ശംസിക്കുന്നു. നല്ലവരായ ജനങ്ങളുടെ പിന്തുണയുണ്ടെന്ന ഉത്തമ വിശ്വാസത്തോടെ മുന്നോട്ടുപോവുക.
ബി. ആര്. പി. ഭാസ്കര്

No comments: