Friday, May 23, 2008

പാഠഭേദം

മെയ് ദിനം തിരിച്ചുപിടിക്കുകയെന്ന ആഹ്വാനത്തോടെയാണു പാഠഭേദം മെയ് ലക്കം പുറത്തു വന്നിരിക്കുന്നത്. മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗം: ‘മെയ്ദിന മുദ്രാവാക്യങ്ങള് ഉയര്ത്തിപ്പിടിക്കാന് പഴയ തൊഴിലാളി വര്‍ഗ്ഗമൊ പുതിയ തൊഴിലാളി വര്‍ഗ്ഗമൊ തയ്യാറാവാത്തതിനാല്, മെയ്ദിനക്കൊടിയായ ചെമ്പതാകയില് എന്തിനു തൊഴിലാളിവര്‍ഗ്ഗം അവകാശവാദമുന്നയിക്കണം? എന്നാല് അദ്ധ്വാനതിന്റെ അന്തസ്സ്, അദ്ധ്വാനിയുടെ അവകാശങ്ങള് ഉയര്ത്തിപ്പിടിക്കേണ്ട വര്ഗ്ഗങളും വിഭാഗങ്ങളുമുണ്ട്. നവ സാമൂഹ്യ പ്രസ്ഥാനങ്ങളും അവ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഇപ്പോള് ആ പഴയ കൊടിയും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.‘

നേപ്പാളിലെ മാവോയിസ്റ്റ് വിജയത്തെക്കുറിച്ചുള്ള ലേഖനത്തില് പി. എന്. അശോകന് എഴുതുന്നു: ‘കേരളത്തിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ നേപ്പാളില്? പ്രചണ്ഡ ഇ. എം.എസ്സ്. അല്ല, നേപ്പാളിലെ മാവോയിസ്റ്റുകള് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുമല്ല. ഇ. എം. എസുമാരരേയും കാരാട്ടുമാരേയും മറികടന്നാണവര്, ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളേക്കൂടി നേരിട്ടാണവര് ഹിമാലയത്തിനു മുകളില് ചെമ്പതാക ഉയര്തിക്കെട്ടിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള വിപ്ലവകാരികളുടെ അനുഭവ പാഠങ്ങള് നേപ്പാളിലെ മാവോയിസ്റ്റുകളുടെയും പാഠമാണു. മാവോയിസത്തിനുശേഷം പ്രചണ്ഡയിസമോ? നമുക്ക് കാത്തിരുന്നുകാണാം.’

ഈ ലക്കത്തിലെ ശ്രദ്ധേയമായ മറ്റൊരു ലേഖനത്തില് കാളീശ്വരം രാജ് വര്ഗ്ഗീസിന്റെ വധം സംബന്ധിച്ച വസ്തുതകള് പുറത്തുകൊണ്ടുവന്ന കോണ്‍സ്റ്റബീള് രാമചന്ദ്രന് നായരെ കുറിച്ചെഴുതുന്നു. ‘ഒരുപക്ഷെ മറ്റൊരു അഭിഭാഷകനും ഇത്രമേല് നിഷ്കളങ്കനായ ഒരു കൊലക്കേസ് പ്രതിക്കുവേണ്ടി കോദതിയില് ഹാജരായിട്ടുണ്ടാവില്ല’.

പാഠഭേദം, കസ്റ്റംസ് റോഡ്, കോഴിക്കോട് 32.
patabhedam@gmail.com

1 comment:

ഹമീദ്‌ ചേന്നമംഗലൂര്‍ said...

'പ്രതിസ്വരം' ഇപ്പോള്‍ ബ്ലോഗിലും വായിക്കാം! ഇതൊക്കെ പഠിച്ചു വരുന്നതേയുള്ളൂ.