Thursday, February 21, 2008

പൂര്‍വികരുടെ തെറ്റിനു ഒരു പ്രധാനമന്ത്രി മാപ്പു പറയുന്നു

ലോകചരിത്രം അനീതി നിറഞ്ഞതാണ്. തങ്ങളുടെ പൂര്‍വികര്‍ ചെയ്ത അനീതിക്ക് പിന്‍ഗാമികള്‍ മാപ്പു പറഞ്ഞിട്ടുള്ള അവസരങ്ങള്‍ വളരെയൊന്നും ചരിത്രത്തിന്‍റെ ഏടുകളില്‍ ഇല്ല. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ഏതാനും ദിവസം മുമ്പ് ആ രാജ്യത്തെ പാര്‍ലമെന്റില്‍ അവിടത്തെ ആദിമ ജനങ്ങള്‍ക്കെതിരെ വെള്ളക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് മാപ്പു പറഞ്ഞത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.

4 comments:

കേരളീയന്‍ said...

താമസിച്ചെങ്കിലും വെള്ളക്കാരന്റെ മാപ്പ് പറയാനുള്ള ആര്‍ജ്ജവത്തിനു മുന്നില്‍ തല കുനിക്കാം. ഈ നാ‍ട്ടിലെ അധ:കൃതരോട് ആയിരക്കണക്കിന് വര്‍ഷം ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ക്ക് മേല്‍ജാതികള്‍ എന്ന് പറയുന്ന ജനത എന്ന് മാപ്പ് പറയും?

ഭൂമിപുത്രി said...

ഇതുകൊണ്ടെന്തുകാര്യമെന്നു വേണമെങ്കില്‍ചോദിയ്ക്കാം..
പക്ഷെ,തുറന്നുള്ള ഒരേറ്റുപറച്ചില്‍,
ഭാവിയിലേയ്ക്കുള്ള ചില മുന്‍കരുതലുകളെ ഓര്‍മ്മയില്‍വെയ്ക്കാന്‍ സഹായിയ്കാതിരിയ്ക്കില്ല.

Countercurrents said...

കെവിന്‍ റഡിന്‍റെ മാപ്പു പറച്ചില്‍ ‘സ്റ്റോളന്‍ ജനറേഷനോട്’ മാത്രമാണ്. തനതു ജനതയോട് പൊതുവായ നടത്തിയ വംശഹത്യയ്ക്കോ ഉന്‍മൂലനത്തിനോ എതിരെയല്ല!

ഈ ലേഖനം വായിക്കുക
Australian Aboriginal Genocide Continues Despite Historic Apology

By Dr Gideon Polya

http://countercurrents.org/polya190208.htm

ഉപാസന || Upasana said...

ആസ്‌ടെക്ക് വംശജരാണ് യഥാര്‍ത്ഥ ഓസ്ട്രേലിയയുടെ അവകാ‍ാശികള്‍..!
അമേരിക്കയില്‍ റെഡ് ഇന്ത്യന്‍സും..!

പണ്ട് കാത്തി ഫ്രീമാന്‍ സിഡ്നി ഒളീമ്പിക്സിന്റെ ഉല്‍ഘാടന ചടങ്ങില്‍ കറുത്ത ബാഡ്ജ് കെട്ടി ഓടിയത് ഓര്‍മ വരുന്നു.

സ്വന്തം ആള്‍ക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍.

ഉപാസന