Monday, January 7, 2008

ഒറീസയില്‍ നടന്നത് ആസൂത്രിതമായ അക്രമം

ക്രൈസ്തവര്‍ക്കെതിരെ ഒറീസയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നെന്നു അനേഷണ സംഘം കണ്ടെത്തിയതായി അംഗന ചാറ്റര്‍ജി ദ ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ സ്ടഡീസില്‍ സോഷ്യല്‍ ആന്‍ഡ്‌ കല്ച്ചരല്‍ സ്ടഡീസ് അസ്സോസിയേറ്റ് പ്രൊഫസര്‍ ആണ് അംഗന ചാറ്റര്‍ജി.

ലേഖനം countercurrents.org യുടെ വെബ്സൈറ്റില്‍.

4 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

BRP ഇത് വായിച്ചിരുന്നോ?

BHASKAR said...

നന്ദി, കിരണ്‍. ഇത് ഞാന്‍ കണ്ടിരുന്നില്ല.
പത്രവാര്‍ത്തകള്‍ക്ക് വ്യക്തമായ പരിമിതി ഉണ്ട്. തല്‍പര കക്ഷികള്‍ സ്വാഭാവികമായും അവരവരുടെ താത്പര്യം മുന്‍ നിര്‍ത്തി വാര്‍ത്ത നല്കും. അതുകൊണ്ട് വിശ്വാസ്യതയുള്ള എന്‍. ജി. ഓ.കളുടെ റിപ്പോര്‍ട്ട്‌ എനിക്ക് കൂടുതല്‍ സ്വീകാര്യമാകുന്നു.

Unknown said...

ഭാസ്കര്‍ജീ,
മൂന്നു കാര്യങ്ങളാണു പറയാനുള്ളത്‌. രണ്ടു നിര്‍ദ്ദേശങ്ങളും ഒരു അഭിപ്രായവും.

(1) നമ്മുടെ പോസ്റ്റില്‍ (അല്ലെങ്കില്‍ കമന്റില്‍‍) നാം മറ്റൊരു പേജിലേക്കു ലിങ്കു കൊടുക്കുമ്പോള്‍, സാധാരണ മട്ടില്‍ കൊടുത്താല്‍ അതേ വിന്‍ഡോയില്‍ത്തന്നെയാണു തുറന്നു വരിക. ഈ പോസ്റ്റില്‍, countercurrents-ലേക്കു കൊടുത്ത ലിങ്ക്‌ ഉദാഹരണം. അവിടെനിന്ന്‌ നമ്മുടെ പേജിലേക്കു തിരിച്ചു വരണമെങ്കില്‍ 'Back' ബട്ടണ്‍ ഉപയോഗിക്കേണ്ടി വരും.

അതൊഴിവാക്കിക്കൊണ്ട്‌, പുതിയ പേജ്‌ പുതിയൊരു വിന്‍ഡോയില്‍ തുറന്നു വരാന്‍, ആ ഭാഗത്തെ HTML കോഡ്‌ ഇനിപ്പറയുന്ന മട്ടില്‍ എഡിറ്റു ചെയ്താല്‍ മതി.

a href="web_address_of_the_link" എന്ന ഭാഗത്തിനു ശേഷം, ഒരു സ്പേസ്‌ ക്യാരക്റ്റര്‍ കൂടി ഇട്ടിട്ട്‌ target="_blank" എന്നു കൂടി ചേര്‍ക്കുക. അടുത്ത '>' ക്യാരക്റ്റര്‍ മുതല്‍ തുടര്‍ന്നുള്ള ഭാഗം അതേപടി നിലനിര്‍ത്തണം.

(2) ചില ഇംഗ്ലീഷ്‌ വാക്കുകള്‍ മലയാളത്തിലെഴുതുമ്പോള്‍, ‘അണ്ടര്‍ ‍സ്കോര്‍’ ക്യാരക്ടര്‍ (‘ _ ’) ഉപയോഗിച്ച്‌ അക്ഷരങ്ങള്‍ വേര്‍തിരിച്ചില്ലെങ്കില്‍, ചിലത്‌ കൂട്ടക്ഷരമായിത്തോന്നിച്ച്‌ അഭംഗിയുണ്ടാക്കും. ഈ പോസ്റ്റില്‍ ‘വെബ്‌സൈറ്റ്‌‘ എന്ന്‌ എഴുതിയിരിക്കുന്നത്‌ ഉദാഹരണം. ഏതാണ്ട്‌ എല്ലാ മലയാളം എഡിറ്ററുകളിലും ഇതു ബാധകമാണെന്നാണു തോന്നുന്നത്‌.

vebsait, veb~sait~ എന്നതിനൊക്കെപ്പകരം “ veb~_sait~ ” എന്ന്‌ അണ്ടര്‍ ‍സ്കോര്‍ ഉപയോഗിച്ചു വേര്‍തിരിച്ചെഴുതുന്നതു തന്നെയാണു സുരക്ഷിതം.

(3) പിന്നെ, എന്‍.ജി.ഓ.കളുടെ വിശ്വാസ്യതയും അങ്ങേയറ്റം സംശയകരമാണെന്നു കൂടി സൂചിപ്പിക്കാനാഗ്രഹിക്കുന്നു.

മാധ്യമപക്ഷപാതത്തേപ്പറ്റിയുള്ള പഠനങ്ങള്‍ക്കിടയില്‍ ആദ്യമെടുത്തുപയോഗിക്കാവുന്ന ഉദാഹരണങ്ങളിലൊന്നു മാത്രമാണ് അംഗനചാറ്റര്‍ജിയുടെ ലേഖനം എന്നു പറയാതെ വയ്യ. സംഘവിരുദ്ധവികാരം ഉജ്ജ്വലിപ്പിക്കാനുദ്ദേശിച്ച്‌ “ക്രാഫ്റ്റ്‌“ ചെയ്തിരിക്കുന്ന വരികള്‍ കൊണ്ട്‌ സമ്പന്നമാണത്‌. ഏകദേശം നാല്പതോളം പോയിന്റുകള്‍ തെളിവുകളായി എടുത്തു കാട്ടാനാവും.

Media bias-നേക്കുറിച്ച്‌ ബോധവാനായ ഒരു വായനക്കാരന്റെ മുന്നില്‍, ‘fiction‘ അല്ല ‘fact‘ ആണ് - എന്നു തോന്നിപ്പിക്കുന്ന തെളിവുകള്‍ അവതരിപ്പിക്കാന്‍ ലേഖനത്തില്‍ ശ്രമിച്ചിട്ടില്ല - ശ്രമിച്ചെങ്കില്‍ അതിനു കഴിഞ്ഞിട്ടില്ല. മിക്കവാറും ഭാഗങ്ങള്‍ അതിശയോക്തിപരമായ ഒരു അപസര്‍പ്പകനോവലിനെ മാത്രമാണ് ഓര്‍മ്മിപ്പിക്കുന്നത്‌.

'ഒരിടത്തുമാത്രം ക്രിസ്ത്യാനികള്‍ ‘ചെറുതായി‘ തിരിച്ചടിച്ചു’ എന്നൊരു പരാമര്‍ശം ഇടയ്ക്ക്‌ ഒളിപ്പിച്ചു കിടത്തിയിട്ടുള്ളതുമാത്രമാണ് ക്രൈസ്തവരുടെ ഭാഗത്തുനിന്നുള്ള അക്രമപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള പരാമര്‍ശം. അങ്ങേയറ്റം അപഹാസ്യമാണത്‌. നൂറുകണക്കിനു ഹിന്ദുഭവനങ്ങള്‍ തീവയ്ക്കപ്പെട്ടത്‌ - അവരെ ഡീസലൊഴിച്ച്‌ തീവച്ചുകൊല്ലാന്‍ ശ്രമിച്ചത്‌ - ആചാര്യന്മാരടക്കമുള്ളവര്‍ ആക്രമിക്കപ്പെട്ടത്‌ - ആയിരങ്ങള്‍ അഭയാര്‍ത്ഥികളായത്‌ - ക്രൈസ്തവര്‍ തോക്കുകളും വെടിക്കോപ്പുകളും ഉപയോഗിച്ചത്‌ - ഇതേപ്പറ്റിയെല്ലാം മറ്റനേകം മാദ്ധ്യമങ്ങള്‍ എഴുതിയതും പല പ്രമുഖരും പ്രസ്താവിച്ചതും മുഴുവന്‍ നുണയാകുന്നതിനുള്ള സാദ്ധ്യതയേക്കാള്‍ വളരെയധികമാണ് ‘എതിരൊഴുക്കു‘കളില്‍ നുണകാണുവാനുള്ളത്‌.

‘പശുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു’ എന്നൊക്കെ പരിഹാ‍സപൂര്‍വ്വം പ്രയോഗിക്കാറുള്ളവയാണ് മിക്ക സംഘവിരുദ്ധതൂലികകളും. എന്നാല്‍, ‘ക്രിസ്ത്യാനിയെന്നു തിരിച്ചറിഞ്ഞ്‌ പശുവിനെ തല്ലിക്കൊന്നു’ എന്ന്‌ ഇവിടെ അംഗന ചാറ്റര്‍ജി എഴുതിക്കളഞ്ഞതാണ് സത്യത്തില്‍ അങ്ങേയറ്റം പരിഹാസ്യമായിപ്പോയത്‌. ലേഖനത്തിന്റെ മൊത്തം നിലവാരം ആ ഒരൊറ്റ വരിയില്‍ നിന്നു വായിച്ചെടുക്കാം.

സംഘവിരോധം പ്രകടിപ്പിച്ചുകൊണ്ടുള്ള മറ്റനേകം ലേഖനങ്ങളും ‘എതിരൊഴുക്കു‘കളില്‍ നിന്നു ലഭിക്കും എന്നതുകൊണ്ട്‌, അവരുടെ വിശ്വാസ്യതാനിലവാരം മുമ്പു തന്നെ വളരെ താഴെയാണു നില്‍ക്കുന്നത്‌. അവര്‍ സംഘപരിവാര്‍സംബന്ധിയായി എന്തെങ്കിലും കാര്യത്തേപ്പറ്റി 100 എന്നു പറഞ്ഞാല്‍, രണ്ടു പൂജ്യവും വെട്ടിക്കളഞ്ഞ്‌ 1 മാത്രം എടുക്കുക എന്നതാവും വിവേകശാലികള്‍ ചെയ്യുക.

വാര്‍ത്താതമസ്ക്കരണങ്ങളേപ്പറ്റിയും വികൃതമാക്കലുകളേപ്പറ്റിയുമെല്ലാം ധാരാളം വായനക്കാര്‍ ഇന്നു ബോധവാന്മാരാണ് എന്നതു ശ്രദ്ധേയമാണ്. ’Authenticity index‘ വളരെ low ആയ sources നാം refer ചെയ്യുമ്പോള്‍, ഒരു സംശയത്തിന്റെ അകലമിട്ടു സംസാരിക്കുന്നതു തന്നെയാണു സുര‍ക്ഷിതമെന്ന്‌ ആദരപൂര്‍വ്വം ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

BHASKAR said...

കാണാപ്പുറത്തിന് നന്ദി. സാങ്കേതിക അറിവ് പകര്‍ന്നു തന്നതിന് പ്രത്യേക നന്ദി. ഒരുവിധത്തിലുള്ള സാങ്കേതിക പരിശീലനവും നേടാതെയാണ് ഞാന്‍ ഈ രംഗത്ത് വന്നിട്ടുള്ളത്. അതുകൊണ്ട് ഇത്തരം ഉപദേശങ്ങള്‍ എനിക്ക് വിലപ്പെട്ടതാണ്. ലേഖനത്തെക്കുറിച്ച് ഇത്രമാത്രം പറയട്ടെ: Facts are sacred; comment is free. വസ്തുതകള്‍ പാവനമാണ്; അഭിപ്രായം സ്വതന്ത്രവും.