Friday, December 14, 2007

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടുന്നു

വളരെക്കാലമായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടാന്‍ ബ്രിട്ടീഷ് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു.

ഒന്നിലധികം തലമുറയ്ക്ക് ഏറെ പ്രയോജനം ചെയ്ത ഈ വായനശാലയുടെ തിരോധാനം ഒരു വന്‍നഷ്ടമാകുമെന്നതില്‍ സംശയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ദ ഹിന്ദു പത്രത്തിലെ റിപ്പോര്‍ട്ട് കാണുക.

ലൈബ്രറി നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യത്തെ പിന്തുണക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഒപ്പിടാവുന്നതാണ്. http://www.petitiononline.com/bcl64lib/petition.html

6 comments:

ഭൂമിപുത്രി said...

ഇതു നന്നായിസര്‍.ദൂരെയിരുന്നുകൊണ്ട് ഇത്രക്കെങ്കിലും ചെയ്യാമല്ലൊ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇങ്ങകലെ ഏഴാം കടലിന്നിക്കരെയിരുന്നു ഇത്രയെങ്കിലും ചെയ്യാമല്ലൊ.. നയിസ്.

ഏ.ആര്‍. നജീം said...

ഈ വിഷയം ഇതിന് മുന്‍പ് ഒരു ബ്ലോഗില്‍ കണ്ടിരുന്നു. എന്നാലും ഓണ്‍ലൈന്‍ പെറ്റീഷന്‍ നന്നായി.

എത്രത്തോളം പ്രായോഗികമാണെന്ന് സംശയമുണ്ടെങ്കിലും

അങ്കിള്‍ said...

വേറൊരു സ്ഥലത്തും പെറ്റിഷന്‍ ഉണ്ടായിരുന്നു. അവിടെ ഒപ്പിട്ടിട്ടുണ്ട്. നന്ദി.

keralafarmer said...

ഞാനൊപ്പിട്ടു 903 -ാമനായി.

BHASKAR said...

ഒപ്പിട്ട മാന്യ സുഹൃത്തുക്കള്‍ക്ക് നന്ദി. ബ്രിട്ടീഷ് കൌണ്‍സില്‍ ലൈബ്രറി അടക്കുന്നെങ്കിലും ഐ. ടി. സംവിധാനം ഉപയോഗിച്ച് അതിന്റെ സേവനങ്ങള്‍ ലോകവ്യാപകമായി ലഭ്യമാക്കുമെന്നു അറിയുന്നു.