Sunday, December 2, 2007

'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'

മരണവിളംബരമോ ചരിത്രരേഖയോ അവശേഷിപ്പിക്കാതെ നിലനില്‍പ്പിനായി പൊരുതി മരിച്ചവരുണ്ട്. അവരെ നമുക്കു അറിയില്ല. കാരണം അവരോടൊപ്പം അവരുടെ ചരിത്രവും അപ്രത്യക്ഷമായി. അങ്ങനെ അപ്രത്യക്ഷമായ ഒരു ജനതയുടെ കഥ പറയുന്ന നോവലാണ് 'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'.

ഫ്യൂഡല്‍ അധികാരം ഉന്‍മൂലനം ചെയ്ത മാക്കോതയുടെയും ആ പോരാളി നയിച്ച അടിമ ജനതയുടെയും കഥ ഗ്രന്ഥകാരനായ രാജാനന്ദന്‍ ആവിഷ്കരിക്കുന്നു. ലോകത്തെ മറ്റു അടിമകളേക്കാള്‍ ഭീകരമായ ഭാരമാണ് ഇരുണ്ട കാലത്ത് കേരളത്തിലെ അടിമല്‍ പേറിയതെന്നു രാജാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്ക് ജാതിവ്യവസ്ഥയുടെ ക്രൂരതയും അനുഭവിക്കേണ്ടിവന്നു. ഭൂതകാലത്തേക്ക് നോക്കുമ്പോഴാണ്‌ വര്‍ത്തമാനത്തെ ആഴത്തില്‍ അറിയാന്‍ കഴിയുന്നതെന്ന ചിന്തയാണ് ഇത്തരത്തില്‍ ഒര് നോവലെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

രണ്ടു കഥാസമാഹാരങ്ങളുടെ കര്‍ത്താവാണ് 57കാരനായ രാജാനന്ദന്‍. രണ്ടു കൊല്ലം മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്ത അദ്ദേഹം എഴുത്തകം എന്ന കലാസാംസ്കാരിക സംഘടനയുടെ കണ്‍വീനര്‍ ആണ്.

വില 180 രൂപ.
പ്രസാധകര്‍: Ezhuthakam Publishers, Santhi Gardens IIIrd Street, Kamaleswaram, Manacaud PO, Thiruvananthapuram.

2 comments:

ഭൂമിപുത്രി said...

ഭൂതകാലത്തിന്റെ കാണാ‍ക്കയങ്ങളില,്‍ ഇങ്ങിനത്തെ നമുക്കറിയാത്ത, എത്രയോ സത്യങ്ങള്‍ മുങ്ങിക്കിടപ്പുണ്ടാകും..

Murali K Menon said...

പരിചയപ്പെടുത്തിയതില്‍ സന്തോഷം