Thursday, November 1, 2007

മലയാളത്തിന്‍റെ ഭാവി

മലയാളവും മലയാളിയും ഇല്ലാത്ത ഒരു കാലമുണായിരുന്നു. ഇന്നത്തെ കേരളം തമിഴകത്തിന്തെ ഭാഗമായിരുന്ന കാലം. ഒരു ഘട്ടത്തി‍ല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ പുറത്തുനിന്ന് വന്നവരുമായുള്ള ബന്ധങ്ങളുടെ ഫലമായി തമിഴകത്തിലെ മറ്റു ജനങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ വികസിക്കാന്‍ തുട‌ങ്ങി. മലയാളഭാഷ രൂപപ്പെട്ടു, മലയാളികളുണ്ടായി. ഇന്ന് മലയാളത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കയ്ക്ക് വകയുണ്ട്.

ഉപജീവനത്തിനായി കേരള‌ത്തിനുപുറത്ത് കഴിയുന്നവരുടെ കുട്ടികള്‍ക്ക് പലപ്പോഴും മലയാളം പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഏതാനും കൊല്ലം മുമ്പുവരെ തൊഴില്‍ തേടി നാടുവിടുന്നവര്‍ക്ക് ഭാഷയുമായുള്ള ബന്ധം
നിലനിര്‍ത്താന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. മലയാള ടെലിവിഷന്‍ ചാനലുകളുടെ വരവും പത്രങ്ങള് പുറത്ത് എഡിഷനുകള്‍ തുടങ്ങുകയും ചെയ്തതോടെ ഭാഷയുമായുള്ള ബന്ധം വലിയ പ്രയാസം കൂടാതെ നിലനിര്‍ത്താനുള്ള അവസരമുണ്ട്. പക്ഷെ ഭാഷയിലുള്ള താല്പ‌‌ര്യം കുറഞ്ഞിരിക്കുന്നു. ചെന്നൈയിലെ ആശാന്‍ സ്കൂള്‍
സ്ഥാപിച്ചത് ആ നഗരത്തിലെ മലയാളിക്കുട്ടികള്‍ക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള സൌകര്യമൊരുക്കാനാണു. ഇപ്പോള്‍
അവിടെയെത്തുന്ന ബഹുഭൂരിപക്ഷം കുട്ടികളും മറേറതെങ്കിലും ഭാഷ രണ്ടാം ഭാഷയായി തെരഞ്ഞെടുക്കുന്നു. കേരളത്തില്‍ തന്നെയും കൂടുതല്‍കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് അദ്ധ്യയനഭാഷയായി സ്വീകരിക്കുകയും മലയാളത്തെ അവഗണിക്കുകയും ചെയ്യുന്നു.

ഭാഷയെ രക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. നാം അത് ഉപയോഗിച്ചുകൊണ്ടിരിക്കണം. ഭാഷയിലൂടെ അറിവ് സമ്പാദിക്കാനും ഉപജീവനം നടത്താനും കഴിഞ്ഞാലെ കുട്ടികള്‍ അത് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യൂ.

11 comments:

Santhosh said...

മലയാളം ബ്ലോഗിങ്ങിലേയ്ക്ക് സ്വാഗതം.

മലയാളം ചില്ലുകള്‍ (ല്‍, ള്‍) യുണീക്കോഡില്‍ ഇല്ല എന്ന്‌ കേരളകൌമുദിയിലെ താങ്കളുടെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ശരിയല്ല എന്നു കാണിച്ച് ഒരു മെയില്‍ അയച്ചിരുന്നു. കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു.

ഉപാസന || Upasana said...

ഒറിജിനല്‍ ആള്‍ തന്നെയല്ലെ..?
മാതൃഭൂമിയില്‍ എഴുതാറുള്‍ല വ്യക്തി..?
ഉപാസനയുടെ സ്വാഗതം
:)
ഉപാസന

വല്യമ്മായി said...

സ്വാഗതം

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം... ഇനി ബൂലോഗത്തും താങ്കളുടെ ലേഖനങ്ങള്‍ വായിക്കാ‍മല്ലെ..

BHASKAR said...

സന്തോഷിനു: ഇന്നത്തെ കേരള കൌമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ല്‍, ള്‍ പ്രശ്നത്തില്‍ വായനക്കാര്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്.
ഉപാസനക്ക്: പലയിടത്തും എഴുതാറുണ്ട്. ഞാന്‍ എഴുതാഞ്ഞതും ഒരിക്കല്‍ എന്‍റെ പേരില്‍ അച്ചടിച്ചു കണ്ടു. വ്യാജന്മാരെ സൂക്ഷിക്കുക.
വല്യമ്മായിക്ക്: നന്ദി.

BHASKAR said...

കണ്ണൂരാന്: നന്ദി. ഞാന്‍ ഇപ്പോള്‍ തന്നെ ധാരാളം എഴുതുന്നു. ഇവിടെ മറ്റുള്ളവരുടെ ശബ്ദം കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നു.

tk sujith said...

ബാബു സര്‍
ഇവിടെ കണ്ടതില്‍ സന്തോഷം.
സുജിത്

എം.കെ.ഹരികുമാര്‍ said...

SIR
HARTHAL NIRTHAN ORU NETHAVINUM THALPARYAMILLA.
ETHRA KUTTIKAL KERALATHIL BIKE OADICHU MARICHAALUM JANANAAYAKARKKU ORU VISHMAVUMILLA.
OK
MK HARIKUMAR

BHASKAR said...

സുജിത്: കണ്ടതില്‍ സന്തോഷം. കാര്‍ട്ടൂണുകള്‍ താല്പര്യത്തോടെ കാണുന്നു.
ഹരികുമാര്‍: നേതാക്കന്മാരുടെ ചെയ്തികള്‍ വിമര്‍ശിക്കാം. പക്ഷെ ഒന്നോര്‍ക്കുക. ജനങ്ങളാണ് നേതാക്കന്മാരെ ഉണ്ടാക്കുന്നത്, മറിച്ചല്ല.

ഭൂമിപുത്രി said...
This comment has been removed by the author.
ഭൂമിപുത്രി said...

‘സര്‍’എന്നു വിളിക്കുന്നതു താങ്കള്‍ക്കിഷ്ട്ടമില്ല എന്നു ഞാന്‍ വായിച്ചതു ആദ്യത്തെ മറുമൊഴി ഇട്ടുകഴിഞപ്പോളാണ്‍.
വളരെയധികം ബഹുമാനം തോന്നുന്നവരെ വിളീക്കാന്‍ നമ്മുടേ ഭാഷയില്‍ മറ്റെന്താണു വാക്കു?

നമ്മുടെ ചാനലുകളില്‍ നടക്കുന്ന ‘റിയാലിറ്റി ഷോ’കള്‍
താങ്കള്‍ ശ്രദ്ധികാറുണ്ടോ?
മലയാളം അന്യമാകുന്ന പുതുതലമുറയെ അവിടെ വളരെ ‘റിയലാ’യിത്തന്നെ കാണാം.
തമിഴ് പാട്ടുകളാണു അവയിലൊക്കെ അരങ്ങു വാഴുന്നതു.
SMS കളികളെപ്പറ്റിയും,പാട്ട് ആട്ടമാകുന്നതിനെപറ്റിയുയൊക്കെ ധാരാളം വിമറ്ശനങ്ങള്‍ വന്നു കാണാറുണ്.
പക്ഷെ,തമിഴും ഹിന്ദിയും കഴിഞ്ഞു മൂന്നാം സ്ഥാനത്തേക്കു മലയാളം തള്ളപ്പെടുന്നതിനെതിരെ വലിയ വിമറ്ശനമൊന്നും വരുന്നില്ല എന്നതും,
ഒരപകടസൂചനയായി എനിക്കു തോന്നാറുണ്ട്.